Sections

മൂന്നാര്‍ കൂടുതല്‍ സുന്ദരിയാകുന്നു; കൗതുക കാഴ്ചയായി കുപ്പിയാന

Sunday, Nov 20, 2022
Reported By admin
tourism

വസ്തുക്കളുടെ പുനചംക്രമണം മാത്രമല്ല പുനരുപയോഗം കൂടിയാണിത്


കൗതുക കാഴ്ചയായി മൂന്നാറിലെ കുപ്പിയാന. മൂന്നാറിലെ അപ്‌സൈക്ലിംഗ് പാര്‍ക്കിലാണ് പതിനായിരക്കണക്കിന് കുപ്പികൊണ്ട് ഉണ്ടാക്കിയ വലിയ ആനയുടെ രൂപം കാഴ്ചക്കാരെ ആകര്‍ഷിക്കുന്നത്. പുനരുപയോഗ സാധ്യതയില്ലാത്ത വസ്തുക്കളുപയോഗിച്ചാണ് പാര്‍ക്കിലെ കാഴ്ചകള്‍ ഒരുക്കിയിരിക്കുന്നത്. വസ്തുക്കളുടെ പുനചംക്രമണം മാത്രമല്ല പുനരുപയോഗം കൂടിയാണിത്. 

കൂടാതെ പാര്‍ക്കിലെ ബെഞ്ചുകളും ടൈല്‍സും എല്ലാം തന്നെ റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. മൂന്നാറിനെ കൂടുതല്‍ സുന്ദരമാക്കാനും മാലിന്യപ്രശ്‌നം പൂര്‍ണമായും അവസാനിപ്പിക്കാനുമുള്ള ഇടപെടലുകള്‍ ഫലപ്രാപ്തിയിലെത്തിയതായി മന്ത്രി എം.ബി രാജേഷ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. 

പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ പാഴ് വസ്തുക്കളുടെ പുനരുപയോഗം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ട് ബിആര്‍സിഎസിന്റെ സഹായത്തോടെയാണ് അപ്സൈക്ലിംഗ് പാര്‍ക്ക് സജ്ജീകരിച്ചത്. മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്കായി ടൗണിലെ കംഫര്‍ട്ട് സ്റ്റേഷനും നവീകരിച്ചിട്ടുണ്ട്. ഇതിനോട് ചേര്‍ന്നുള്ള പബ്ലിക് ലോണ്ട്രിയില്‍ പൊതുജനത്തിന് പണം നല്‍കി ശുചിമുറി മാത്രമല്ല, വാഷിംഗ് മിഷീനും ഉപയോഗിക്കാം. കൂടാതെ, കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്നുള്ള ദ്രവമാലിന്യം സംസ്‌കരിക്കാന്‍ അവിടെ തന്നെ വിപുലമായ സംവിധാനവും ഒരുക്കിയിട്ടുണ്ട്. 

മൂന്നാറിലെ മലിനീകരണ പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് ഫലം കണ്ടത്. കല്ലാറിലെ മാലിന്യക്കൂമ്പാരം നാള്‍ക്കുനാള്‍ വലുതാകുകയും ജലസ്രോതസുകള്‍ക്കും വന്യജീവികള്‍ക്കും ഭീഷണിയായി മാറുകയും ചെയ്യുന്ന സാഹചര്യത്തിലാണ്, 2020-21ല്‍ യുഎന്‍ഡിപിയും ജിഇഎഫും ഹരിതകേരളം മിഷനുമായി കൈകോര്‍ത്ത് മൂന്നാര്‍ ഗ്രാമപഞ്ചായത്തിനെ സഹായിക്കാനെത്തിയത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.