- Trending Now:
കൊച്ചി: സന്ധി ആരോഗ്യം, ഹൃദയാരോഗ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചികിൽസാ ബോധവൽക്കരണത്തിനായി എം എസ് ധോണി ഇന്ത്യയിൽ നിന്നുള്ള ആഗോള മെഡിക്കൽ ഡിവൈസ് കമ്പനിയായ മെറിലുമായി സഹകരിക്കുന്നു. 2022 സെപ്റ്റംബർ മുതൽ ആരംഭിച്ച 'ട്രീറ്റ്&മെൻറ് സരൂരിഹെ' എന്ന പേരിലുള്ള അവബോധ പരിപാടിയിലാണ് ധോണി പങ്കാളിയാകുന്നത്.
സാമൂഹ്യ മാധ്യമങ്ങളിൽ 10 ദശലക്ഷം ഇമ്പ്രഷനുകൾ സൃഷ്ടിച്ച നവീനമായ കാമ്പെയിനാണ് ഇത്.. വീടുകളിലെ പ്രായമായവരോട് സഹാനുഭൂതിയോടെ ഇടപെടുന്ന എം എസ് ധോണിയെ ആണ് കാമ്പെയിനിൽ അവതരിപ്പിച്ചിരിക്കുന്നത്.
ആരോഗ്യകരമായ ജീവിതത്തിനു രാജ്യം കൂടുതൽ പ്രാധാന്യം നൽകുന്ന ഈ കാലഘട്ടത്തിൽ ഏറ്റവും ശാസ്ത്രീയമായ രീതികൾ വഴി രോഗങ്ങളെ പ്രതിരോധിക്കുന്നത് ഏറെ നിർണായകമാണെന്ന് മെറിൽ സീനിയർ വൈസ് പ്രസിഡൻറ് സഞ്ജീവ് ഭട്ട് പറഞ്ഞു.
പ്രീമിയം ബാങ്കിങ് സേവനമായ സമ്പൻ അവതരിപ്പിച്ച് ആക്സിസ് ബാങ്ക്... Read More
ദേശീയ ബോൺ ആൻറ് ജോയിൻറ് ദിനത്തോടനുബന്ധിച്ച് സന്ധിവേദനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനും മെറിൽ ശ്രമിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.