- Trending Now:
കൊച്ചി: ഗ്രാമീണ, അർധ നഗര മേഖലകളിലെ ഉപഭോക്താക്കൾക്കായി ആക്സിസ് ബാങ്ക് പ്രീമിയം ബാങ്കിങ് സേവനമായ സമ്പൻ അവതരിപ്പിച്ചു. കാർഷിക ഉപകരണങ്ങൾ, കീടനാശിനികൾ, വിത്തുകൾ എന്നിവയ്ക്ക് കിഴിവും വിള ഉപദേശം, കാലാവസ്ഥാ പ്രവചനം, വിലനിലവാരം എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന സേവനങ്ങളും സമ്പന്നിലൂടെ ലഭ്യമാക്കും.
കാർഷിക വായ്പകൾ, സ്വർണ വായ്പകൾ, ട്രാക്ടർ ഫണ്ടിങ്, വാഹന, ഇരുചക്ര വാഹന വായ്പകൾ തുടങ്ങിയവയുടെ പ്രോസസ്സിങ് ഫീസിൽ ഇളവ് അടക്കമുള്ള നേട്ടങ്ങളും ഇതിലൂടെ ലഭിക്കും.
ആക്സിസ് ബാങ്കിൻറെ ക്ലീൻ-എ-തോൺ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ... Read More
അർധ നഗരങ്ങളിലും ഗ്രാമങ്ങളിലും താമസിക്കുന്നവർക്ക് പ്രീമിയം ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കാനാണ് സമ്പൻ അവതരിപ്പിക്കുന്നതിലൂടെ തങ്ങൾ ശ്രമിക്കുന്നതെന്ന് ആക്സിസ് ബാങ്ക് ഭാരത് ബാങ്കിങ് മേധാവിയും, ഗ്രൂപ്പ് എക്സിക്യൂട്ടീവുമായ മുനിഷ് ഷർദ്ധ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.