- Trending Now:
ന്യൂഡൽഹി: 9-യൂണിറ്റ് ജെബിഎൽ പ്രോ സ്പീക്കർ സിസ്റ്റം, 12.1 ഇഞ്ച് 2.5കെ റെസൊല്യൂഷനുള്ള 120ഹേർട്സ് ഡിസ്പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 7400 പ്രോസസർ എന്നിവയുമായി മോട്ടോറോള മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. 8 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് ബാങ്ക് ഓഫറുകൾ ഉൾപ്പെടെ 33,999 രൂപയാണ് പ്രാരംഭ വില.
10,200 എംഎഎച്ച് ബാറ്ററി, 45 വാട്ട് ടർബോപവർ ഫാസ്റ്റ് ചാർജിംഗ്, ഡോൾബി വിഷൻ, ഡോൾബി അറ്റ്മോസ്, 360 ഡിഗ്രി കിക്ക്സ്റ്റാൻഡ് 2.0, 13 മെഗാപിക്സൽ പിൻ ക്യാമറ, 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകൾ. ഗൂഗിൾ ജെമിനി, സർക്കിൾ ടു സെർച്ച്, എഐ റൈറ്റിംഗ് ടൂളുകൾ, എഐ നോട്ട്സ്, സ്മാർട്ട് കണക്ട് തുടങ്ങിയ എഐ അധിഷ്ഠിത ഫീച്ചറുകളും ടാബ്ലെറ്റിലുണ്ട്. ആൻഡ്രോയ്ഡ് 16 ഒഎസിലാണ് ഉപകരണം എത്തുന്നത്. ആൻഡ്രോയ്ഡ് 18 വരെയുള്ള ഒഎസ് അപ്ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും കമ്പനി ഉറപ്പുനൽകുന്നു.
പാന്റോൺ ബ്ലൂ സർഫ് നിറത്തിൽ ലഭ്യമാകുന്ന ടാബ്ലെറ്റിന്റെ വിൽപ്പന ഓഗസ്റ്റ് 7 മുതൽ ഫ്ലിപ്കാർട്ട്, മോട്ടോറോളയുടെ ഔദ്യോഗിക വെബ്സൈറ്റ്, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ആരംഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.