Sections

മോട്ടോ എഡ്ജ് 70 പ്രോ വിൽപന ആരംഭിച്ചു

Thursday, Apr 30, 2026
Reported By Admin
Moto Edge 70 Pro Sale Begins in India at ₹36,999

ന്യൂഡൽഹി: മോട്ടോറോളയുടെ അത്യാധുനിക എഐ സ്മാർട്ട്ഫോണായ മോട്ടോ എഡ്ജ് 70 പ്രോയുടെ വിൽപന ഇന്ത്യയിൽ ബുധനാഴ്ച ആരംഭിച്ചു. ഫ്ലിപ്കാർട്ട്, മോട്ടോറോള വെബ്സൈറ്റ്, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഉപഭോക്താക്കൾക്ക് ഈ ഫോൺ സ്വന്തമാക്കാം. ബാങ്ക് ഓഫറുകൾ ഉൾപ്പെടെ 36,999* രൂപ മുതലാണ് ഇതിന്റെ പ്രാരംഭ വില വരുന്നത്.

മികച്ച രാത്രികാല ചിത്രങ്ങൾക്കായി സോണി ലിറ്റിയ 710 സെൻസറും മീഡിയടെക് ഡൈമെൻസിറ്റി 8500 എക്സ്ട്രീം പ്രോസസറും ഉൾപ്പെടുത്തിയ ഈ ഫോൺ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലാണ് പ്രവർത്തിക്കുന്നത്. പ്രധാന ക്യാമറയ്ക്ക് പുറമെ 50 എംപി അൾട്രാ വൈഡ്, 50 എംപി സെൽഫി ക്യാമറ എന്നിവയും ഇതിലുണ്ട്. 144 ഹേർട്സ് റിഫ്രഷ് റേറ്റുള്ള 6.8 ഇഞ്ച് ക്വാഡ്-കർവ്ഡ് അമോലെഡ് ഡിസ്പ്ലേ, 5200 നിറ്റ്സ് ബ്രൈറ്റ്നസ് എന്നിവ മികച്ച കാഴ്ചാനുഭവം നൽകുന്നു. 6500എംഎഎച്ച് ബാറ്ററിയും 90വാട്ട് ടർബോപവർ ഫാസ്റ്റ് ചാർജിംഗും 51 മണിക്കൂർ വരെ ബാറ്ററി ലൈഫും വാഗ്ദാനം ചെയ്യുന്നു.

സുരക്ഷയ്ക്കായി ഐപി68, ഐപി69 റേറ്റിംഗുകളും മിലിട്ടറി ഗ്രേഡ് സർട്ടിഫിക്കേഷനും ഈ ഫോണിനുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹലോ യുഐയിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിന് മൂന്ന് ഒഎസ് അപ്ഗ്രേഡുകളും അഞ്ച് വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകളും ലഭിക്കും.

ഫിഫ ലോകകപ്പ് 2026-നോടനുബന്ധിച്ചുള്ള പ്രത്യേക ഓഫറുകളും മോട്ടോറോള പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 29 മുതൽ മെയ് 29 വരെ ഫോൺ വാങ്ങുന്നവർക്ക് ഉറപ്പായ ഫിഫ സമ്മാനങ്ങൾ ലഭിക്കുന്നതിന് പുറമെ ലോസ് ഏഞ്ചലസിൽ നടക്കുന്ന ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരം നേരിട്ട് കാണാനുള്ള അവസരവും ലഭിക്കും. കൂടാതെ ജിയോ ഉപഭോക്താക്കൾക്കായി 35,100 രൂപ മൂല്യമുള്ള ഗൂഗിൾ ജെമിനി പ്രോ പ്ലാൻ 18 മാസത്തേക്ക് സൗജന്യമായി ലഭിക്കുന്ന ഓഫറുമുണ്ട്. പാന്റോൺ ടീ, പാന്റോൺ ടൈറ്റൻ, ലില്ലി വൈറ്റ് എന്നീ നിറങ്ങളിലും സാറ്റിൻ-ലക്സ്, ഫാബ്രിക്, മാർബിൾ ഫിനിഷുകളിലും ഈ ഫോൺ ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.