Sections

ഭൂരിഭാഗം ആളുകളും ഐപിഎൽ കാണുന്നത് ജിയോ സിനിമയിലൂടെ

Friday, Apr 28, 2023
Reported By admin
ipl

ഡിജിറ്റൽ സ്ട്രീമിംഗിൽ ജിയോസിനിമ സ്‌പോൺസർമാരുടെയും പരസ്യദാതാക്കളുടെയും എണ്ണത്തിൽ റെക്കോർഡ് സൃഷ്ടിച്ചിട്ടുണ്ട് ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ കാണാൻ കൂടുതൽ ആളുകളും ജിയോ സിനിമ ഉപയോഗിക്കുന്നതായി റിപ്പോർട്ട്. ഐപിഎൽ പരസ്യ ഫലപ്രാപ്തി നിർണയ റിപ്പോർട്ടായ സ്‌കോർ പ്രകാരം , ജിയോസിനിമയുടെ ഡിജിറ്റൽ സ്ട്രീമിംഗിലൂടെ മൊബൈലിലും ഇന്റർനെറ്റ് കണക്റ്റു ചെയ്ത ടിവിയിലും സ്റ്റാർ സ്പോർട്സിനേക്കാൾ മൂന്നിരട്ടി ഐപിഎൽ കാഴ്ചക്കാരാണുള്ളത്. റിപ്പോർട്ട് അനുസരിച്ച്, 73% കാഴ്ചക്കാരും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ഐപിഎൽ സ്ട്രീം ചെയ്യുന്നു. കൂടാതെ 27% ആളുകൾ മാത്രമാണ് കേബിൾ/ ഡി ടി എച്ച് വഴി ഐപിഎൽ കാണുന്നത്. കേബിളിലോ ഡിടിഎച്ചിലോ കാണുന്നതിനേക്കാൾ കൂടുതൽ കാഴ്ചക്കാർ ഐപിഎൽ സ്ട്രീം ചെയ്യുന്നത് സ്മാർട്ട് ടിവികളിലൂടെയാണെന്ന് സ്‌കോർ വിശദീകരിക്കുന്നു. കണക്റ്റുചെയ്ത ടിവിയിൽ 62% കാഴ്ചക്കാരും കേബിൾ/ഡിടിഎച്ചിൽ 38% കാഴ്ചക്കാരും ഉള്ളതിനാൽ, ടിവിയിലെ ഐപിഎൽ വ്യൂവർഷിപ്പ് കുറയുന്നതായും റിപ്പോർട്ട് സ്ഥിരീകരിക്കുന്നു.
എയർ ഇന്ത്യ 1000 പൈലറ്റുമാരെ നിയമിക്കാൻ ഒരുങ്ങുന്നു... Read More
പ്രേക്ഷകരുടെ വീക്ഷണ രീതിയെയും റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട് . 52% ആളുകൾ ടിവിയിലും മൊബൈലിലും ഐപിഎൽ കാണുന്നു. 30% മൊബൈലിൽ മാത്രം കാണുന്നു, 18% ആളുകൾ ടിവിയിൽ മാത്രം ഐപിഎൽ കാണാൻ ഇഷ്ടപ്പെടുന്നു. ചുരുക്കത്തിൽ, കാഴ്ചക്കാരിൽ മൂന്നിലൊന്ന് ജിയോസിനിമയിൽ മാത്രമായി ഐപിഎൽ കാണുന്നു. പകുതിയിലധികം പേർ മൊബൈലിലും, ടിവിയിലുമായി കളികൾ കാണുന്നു. ടാറ്റ ഐപിഎൽ 2023-ൽ ബ്രാൻഡുകളുടെ പരസ്യത്തിനും സ്‌പോൺസറിങ്ങിനുമുള്ള പരസ്യ ഫലപ്രാപ്തി അളക്കുന്നതിനു വേണ്ടിയുള്ള 'സ്‌കോർ' റിപ്പോർട്ട് തയ്യാറാക്കിയത് മാർക്കറ്റിംഗ്, ഉപഭോക്തൃ സ്ഥിതിവിവരക്കണക്ക് കമ്പനിയായ സിൻക്രൊണൈസ് ഇന്ത്യയും (Synchronize India) പ്രമുഖ ഡിജിറ്റൽ ഉപഭോക്തൃ സ്ഥിതിവിവരക്കണക്ക് പ്ലാറ്റ്ഫോമായ യുനോമറും ( Unomer ) ചേർന്നാണ്.
സോപ്പ്, ഷാംപൂ, ഡിറ്റർജന്റ എന്നിവയ്ക്ക് വില വർധിക്കാൻ സാധ്യത... Read More
ഐപിഎൽ 2023 ടെലിവിഷനിലെ പരസ്യദാതാക്കളുടെ എണ്ണത്തിൽ കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തുന്നു. സമീപകാല BARC (The Broadcast Audience Research Council) ഡാറ്റ പ്രകാരം, ഈ സീസണിലെ ആദ്യ 19 മത്സരങ്ങളിൽ ടിവിയിലെ പരസ്യദാതാക്കളുടെ എണ്ണം 50% കുറഞ്ഞു. കഴിഞ്ഞ സീസണിൽ ഇത് 72 പരസ്യദാതാക്കളെയാണ് ടിവിയിൽ ലഭ്യമായതെങ്കിൽ, ഈ വർഷം 35 പരസ്യദാതാക്കളെ മാത്രമാണ് ലഭിച്ചത്. മറുവശത്ത്, ഐപിഎൽ -ന്റെ ഡിജിറ്റൽ സ്ട്രീമിംഗിൽ ജിയോസിനിമ സ്‌പോൺസർമാരുടെയും പരസ്യദാതാക്കളുടെയും എണ്ണത്തിൽ റെക്കോർഡ് സൃഷ്ടിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.