- Trending Now:
ലോകകപ്പ് ഫുഡ്‌ബോളിന്റെ ചരിത്രത്തിൽ സെമി ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമായ മൊറോക്കോ ഫ്രാൻസുമായുള്ള പോരാട്ടം വൻ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ്. തങ്ങളുടെ ദേശീയ ടീമിന് ആവേശം പകരാൻ ആയിരക്കണക്കിന് ആരാധകർ ഖത്തറിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. കാസബ്ലാങ്കയിൽ നിന്ന് ദോഹയിലേക്ക് ഫുട്ബോൾ ആരാധകരെ എത്തിക്കാൻ മൊറോക്കോയുടെ ദേശീയ വിമാനക്കമ്പനിയായ റോയൽ എയർ മറോക്ക് 30 പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തുമെന്ന് എയർലൈൻ തിങ്കളാഴ്ച അറിയിച്ചു.ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ഇത്രയേറെ വിമാനങ്ങൾ ഖത്തറിലേക്ക് സർവീസ് നടത്തുക.
എയർ ഇന്ത്യയെ രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പിനിയാക്കി ടാറ്റ... Read More
ഈ വിമാനങ്ങളിലായി ചുരുങ്ങിയത് 15,000 ആരാധകരെ ഖത്തറിലെത്തിക്കാനാണ് മൊറോക്കോ അധികൃതർ ലക്ഷ്യമിടുന്നത്. നിലവിൽ ഖത്തറിലുള്ള 13,000ത്തിലേറെ മൊറോക്കോ പൗരൻമാർക്ക് പുറമെയാണിത്. അതോടൊപ്പം ആദ്യമായി സെമിയിലെത്തുന്ന അറബ് രാജ്യമെന്ന നിലയ്ക്ക് ഗൾഫ് മേഖലയുടെ മുഴുവൻ പിന്തുണയും മൊറോക്കോയ്ക്ക ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മൊറോക്കോയിൽ നിന്ന് ഏഴ് വിമാനങ്ങളിലായി നിരവധി ആരാധകർ കഴിഞ്ഞ ദിവസം
ദോഹയിലെത്തിയിരുന്നു. ഓരോ യാത്രക്കാരനും മൊറോക്കോയുടെ ദേശീയ നിറങ്ങളിലുള്ള ടി ഷർട്ടും പതാകയും അടങ്ങിയ ഒരു ബാക്ക്പാക്ക് വിമാനത്താവളത്തിൽ നിന്ന് ലഭിച്ചിരുന്നു. മൊറോക്കോയുടെ സോക്കർ ഫെഡറേഷനും അതിന്റെ സർക്കാരും ദേശീയ എയർലൈനും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് വിമാന സർവീസുകൾ.
എയർടെൽ റീചാർജിന് ചെലവേറും... Read More
മൊറോക്കോയുടെ ദേശീയ വിദ്യാഭ്യാസ, പ്രീസ്കൂൾ, സ്പോർട്സ് മന്ത്രാലയവും റോയൽ മൊറോക്കൻ ഫുട്ബോൾ ഫെഡറേഷനും തമ്മിലുള്ള കരാർ പ്രകാരം, ഒരു യാത്രക്കാരന് ഏകദേശം 470 ഡോളർ എന്ന നിരക്കിൽ റൗണ്ട് ട്രിപ്പ് ഫ്ളൈറ്റുകൾ സാധ്യമാക്കിയത്. നേരത്തേ മൊറോക്കോ പെനാൽറ്റി ഷൂട്ടൗട്ടിൽ സ്പെയിനിനെ അട്ടിമറിച്ചതിനു ശേഷം ഖത്തറിലെ മൊറോക്കോയുടെ എംബസി തങ്ങളുടെ പൗരന്മാർക്ക് 5,000 ടിക്കറ്റുകൾ ലഭ്യമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.