Sections

പണം കൈവശം ഉണ്ടാകുന്നത് സമ്പത്തല്ല; പണം നിയന്ത്രിക്കാനറിയുന്നതാണ് യഥാർത്ഥ സമ്പത്ത്

Friday, Jan 16, 2026
Reported By Soumya S
Money Management: True Wealth Is Financial Control

പണം കൈവശമുണ്ടാകുന്നത് സമ്പത്തല്ല പണം നിയന്ത്രിക്കാൻ അറിയുന്നതാണ് യഥാർത്ഥ സമ്പത്ത്. നമ്മൾ പലരും പണം സമ്പാദിക്കാനാണ് കൂടുതൽ സമയം ചെലവഴിക്കുന്നത്.

പക്ഷേ സമ്പാദിച്ച പണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിക്കാൻ സമയം കണ്ടെത്തുന്നില്ല.ഒരു മാസത്തെ ശമ്പളം അല്ലെങ്കിൽ വരുമാനം കിട്ടുമ്പോൾ ആദ്യം ചോദിക്കേണ്ട ചോദ്യം ഇതാണ്

''ഈ പണം എന്റെ ഭാവിയെ നിർമ്മിക്കുമോ, അല്ലെങ്കിൽ എന്റെ ശീലങ്ങളെ പോഷിപ്പിക്കുമോ? എന്നാണ്.
പണം മാനേജ്മെന്റിൻറെ ചില ലളിതമായ നിയമങ്ങൾ:

  • വരുമാനം ലഭിക്കുന്ന ഉടൻ തന്നെ ഒരു ഭാഗം സേവിംഗ്സായി മാറ്റിവെക്കുക.
  • ആവശ്യമുള്ള ചെലവും ആവശ്യമില്ലാത്ത ചെലവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക.
  • കടം എടുക്കുന്നതിന് മുൻപ് അതിന്റെ തിരിച്ചടവ് നിങ്ങളെ എത്രമാത്രം ബാധിക്കുമെന്ന് ചിന്തിക്കുക.
  • ഓരോ മാസവും നിങ്ങളുടെ ചെലവുകൾ കുറിച്ച് വെക്കുക.
  • ഒരു മാസത്തേക്ക് എത്ര വരുമാനം ഉണ്ടാകുന്നു, എവിടെ എത്ര ചെലവാകുന്നു എന്ന് എഴുതി സൂക്ഷിക്കുക. ബജറ്റ് ഇല്ലെങ്കിൽ പണം വഴിതെറ്റിയ യാത്രക്കാരനാകും.
  • ഭക്ഷണം, വാടക, മരുന്ന് ഇവ ആവശ്യങ്ങൾ. പുതിയ ഫോൺ, ബ്രാൻഡഡ് വസ്ത്രങ്ങൾ ഇവ ആഗ്രഹങ്ങൾ. ആവശ്യങ്ങൾ ആദ്യം, ആഗ്രഹങ്ങൾ പിന്നെ.
  • അപ്രതീക്ഷിത രോഗം, ജോലി നഷ്ടം തുടങ്ങിയ സമയങ്ങളിൽ ആശ്രയിക്കാനുള്ള തുകയാണ് എമർജൻസി ഫണ്ട്. കുറഞ്ഞത് 3-6 മാസത്തെ ചെലവിനുള്ള തുക മാറ്റിവയ്ക്കുക.
  • വീട്, വിദ്യാഭ്യാസം, യാത്ര എല്ലാറ്റിനും ലക്ഷ്യങ്ങൾ ഉണ്ടാക്കുക. ലക്ഷ്യമുള്ള പണം നിയന്ത്രണം എളുപ്പമാണ്.
  • പണം എങ്ങനെ സമ്പാദിക്കുന്നു, എങ്ങനെ സംരക്ഷിക്കണം എന്നത് കുട്ടിക്കാലത്തേ പഠിപ്പിക്കണം.

ഓർക്കൂ, പണം നിങ്ങളെ നിയന്ത്രിക്കരുത് നിങ്ങൾ തന്നെയാണ് പണത്തെ നിയന്ത്രിക്കേണ്ടത്.

ഇന്ന് നിങ്ങൾ പഠിക്കുന്ന ഒരു നല്ല ധനകാര്യ ശീലം, നാളെ നിങ്ങളുടെ കുടുംബത്തിന് സാമ്പത്തിക സുരക്ഷയും മാനസിക സമാധാനവും നൽകും.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.