Sections

ഇന്ത്യ-നോർവേ ബിസിനസ് ആന്റ് റിസർച്ച് ഉച്ചകോടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി

Tuesday, May 19, 2026
Reported By Admin
Modi Attends India-Norway Business Summit in Oslo

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഓസ്ലോയിൽ വെച്ച് നടന്ന ഇന്ത്യ-നോർവേ ബിസിനസ് ആന്റ് റിസർച്ച് ഉച്ചകോടിയിൽ പങ്കെടുത്തു. കിരീടാവകാശി ഹോക്കൂണും നോർവേ പ്രധാനമന്ത്രി യൂനാസ് ഗാർ സ്റ്ററും ഉച്ചകോടിയിൽ പങ്കെടുത്തു.

അമ്പതിലധികം കമ്പനികളുടെ സിഇഒമാരും നോർവീജിയൻ, ഇന്ത്യൻ ബിസിനസ്-ഗവേഷണ മേഖലകളിൽ നിന്നുള്ള 250-ലധികം പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുത്തു. ഇന്ത്യ-ഇഎഫ്ടിഎ വ്യാപാര-സാമ്പത്തിക പങ്കാളിത്ത കരാർ നിലവിൽ വന്നതിനെത്തുടർന്ന് ഉഭയകക്ഷി സാമ്പത്തിക സഹകരണത്തിലുണ്ടായ വർധിച്ചുവരുന്ന മുന്നേറ്റത്തെ ഈ ഉച്ചകോടി അടയാളപ്പെടുത്തി.

ഉന്നതതല ബിസിനസ് ആന്റ് റിസർച്ച് ഉച്ചകോടിക്ക് മുന്നോടിയായി ആരോഗ്യരംഗത്തെ നവീകരണം, സമുദ്ര സഹകരണം, ബാറ്ററികളും ഊർജ്ജ സംഭരണ സംവിധാനങ്ങളും, ഡിജിറ്റലൈസേഷനും വൈദ്യുതീകരണവും, കാറ്റിൽ നിന്നുള്ള ഊർജ്ജം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഓസ്ലോയിലെ വിവിധ സ്ഥലങ്ങളിലായി നാല് റൗണ്ട് ടേബിൾ സെഷനുകൾ സംഘടിപ്പിച്ചു.

TEPA നിലവിൽ വന്നതിനെത്തുടർന്ന് ഉഭയകക്ഷി വ്യാപാരത്തിലും നിക്ഷേപങ്ങളിലുമുണ്ടായ വളർച്ചയെ അഭിസംബോധനയ്ക്കിടെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. TEPAയ്ക്ക് കീഴിൽ 100 ??ശതകോടി യുഎസ് ഡോളറിന്റെ നിക്ഷേപ ലക്ഷ്യം കൈവരിക്കുന്നതിനും അതിന്റെ ഫലമായി ഇന്ത്യയിൽ പത്തുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇരുപക്ഷത്തെയും പങ്കാളികൾ ശ്രമിക്കണമെന്ന് അദ്ദേഹം അടിവരയിട്ടുപറഞ്ഞു. ഇന്ത്യയുടെ ശക്തമായ വളർച്ചാ പാത, ജനസംഖ്യാപരമായ നേട്ടം, കഴിവുള്ളവരും ഉയർന്ന ലക്ഷ്യങ്ങളുള്ളവരുമായ യുവാക്കൾ, ശക്തമായ ബിസിനസ്സ് രീതികൾ, നിക്ഷേപക സൗഹൃദ നിയന്ത്രണ ചട്ടക്കൂട്, മത്സരബുദ്ധിയോടെയുള്ള ഫെഡറലിസത്തിന്റെ മനോഭാവം എന്നിവയെ അദ്ദേഹം എടുത്തുപറഞ്ഞു. സമുദ്ര സമ്പദ്വ്യവസ്ഥ, കപ്പൽ നിർമ്മാണം, ഹരിത പരിവർത്തനം, പുനരുപയോഗ ഊർജം, ഹെൽത്ത്-ടെക്, നിർണായക ധാതുക്കൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ പ്രധാന മേഖലകളിൽ ഇന്ത്യയിൽ കൂടുതൽ നോർവീജിയൻ നിക്ഷേപങ്ങൾ നടത്തുവാൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

ഇന്ത്യയുടെ വ്യാപ്തി, വർധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങൾ, കാലാവസ്ഥാ വ്യതിയാന പ്രതിജ്ഞാബദ്ധതകൾ, പുനരുപയോഗ ഊർജ്ജം, ഗ്രിഡ് ഇൻഫ്രാസ്ട്രക്ചർ, ഗ്രീൻ ഹൈഡ്രജൻ, ശുദ്ധോർജ്ജം എന്നിവയിലെ ദ്രുതഗതിയിലുള്ള വിപുലീകരണം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് ഇന്ത്യയുടെ വലിയ ലക്ഷ്യങ്ങളുള്ള ഹരിത പരിവർത്തന അജണ്ടയെയും പ്രധാനമന്ത്രി മോദി അടിവരയിട്ടുകാണിച്ചു. ശുദ്ധോർജ്ജ നിക്ഷേപം, സമുദ്രത്തിലെ ഡീകാർബണൈസേഷൻ, സമുദ്ര സുസ്ഥിരത, കാലാവസ്ഥാ ധനസഹായം എന്നിവയിൽ നോർവേയുടെ ആഗോള നേതൃത്വത്തെ അദ്ദേഹം അഭിനന്ദിച്ചു. പുതിയ പങ്കാളിത്തങ്ങൾ സ്ഥാപിക്കുന്നതിനും സഹകരണത്തിനായുള്ള പുതിയ മേഖലകൾ കണ്ടെത്തുന്നതിനും സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളിലെയും ബിസിനസ്സ് സമൂഹങ്ങളോട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

ഉച്ചകോടിക്കിടെ ഇന്ത്യൻ, നോർവീജിയൻ കമ്പനികളും സ്ഥാപനങ്ങളും തമ്മിൽ നിരവധി ബിസിനസ്സ് കരാറുകളിൽ ഒപ്പുവെച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.