- Trending Now:
തിരുവനന്തപുരം: കേരളത്തിന്റെ സമ്പന്നമായ പ്ലാന്റേഷൻ പാരമ്പര്യത്തെ ആധുനിക നിലവാരത്തിലുള്ള ഗുണമേന്മയോടും പാക്കേജിംഗിനോടും ചേർത്തിണക്കി മിസ്റ്റി ഗ്രീൻ പ്ലാന്റേഷൻ ആറ് പ്രീമിയം ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ചു. പുതിയ ഉൽപ്പന്ന ശ്രേണിയുടെ ഔദ്യോഗിക ഉദ്ഘാടനം വ്യവസായ, വിവരസാങ്കേതിക വകുപ്പ് മന്ത്രി ശ്രീ. പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. കമ്പനിയുടെ സഹസ്ഥാപകനും മാനേജിങ്ങ് ഡയറക്ടറുമായ ശരത് ബാബുവും മറ്റ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
കുരുമുളക്, ജാതിക്ക, ഗ്രാമ്പൂ, ഏലക്ക, കറുവപ്പട്ട, ഏലക്ക വിത്ത് എന്നിവയാണ് പുതിയ ശ്രേണിയിലുള്ളത്. പ്രകൃതിദത്ത ഗുണമേന്മ, കൈകൊണ്ട് തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾ, സമ്പന്നമായ സുഗന്ധവും രുചിയും, പുതുമ ഉറപ്പാക്കുന്ന പാക്കേജിംഗ്, സുസ്ഥിരമായ ഉറവിടങ്ങളിൽ നിന്നുള്ള ശേഖരണം എന്നിവയാണ് ഉൽപ്പന്നങ്ങളുടെ പ്രധാന സവിശേഷതകളെന്ന് കമ്പനി അറിയിച്ചു.
കേരളത്തിന്റെ പ്ലാന്റേഷൻ ഉൽപ്പന്നങ്ങളുടെ തനത് ഗുണവും രുചിയും ആധുനിക പാക്കേജിംഗിലൂടെ കൂടുതൽ വിപുലമായ ഉപഭോക്തൃ സമൂഹത്തിലേക്ക് എത്തിക്കുകയാണ് മിസ്റ്റി ഗ്രീൻ പ്ലാന്റേഷന്റെ ലക്ഷ്യം. ഗുണമേന്മയിലും ഉൽപ്പന്നങ്ങളുടെ തനിമയിലും വിട്ടുവീഴ്ചയില്ലാത്ത ഒരു പ്രീമിയം ബ്രാൻഡായി വളരുന്നതിനുള്ള കമ്പനിയുടെ ശ്രമത്തിന്റെ ഭാഗമായാണ് പുതിയ ശ്രേണി അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ ഉൽപ്പന്നങ്ങൾ www.mistygreenplantation.com, ആമസോൺ, തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ ലഭ്യമാകും. പ്രകൃതിദത്ത ഗുണമേന്മയും സുസ്ഥിരമായ ഉറവിട ശേഖരണവും മുൻനിർത്തി കേരളത്തിന്റെ പ്ലാന്റേഷൻ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ മൂല്യവർധന ഉറപ്പാക്കുകയാണ് മിസ്റ്റി ഗ്രീൻ പ്ലാന്റേഷൻ ലക്ഷ്യമിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.