- Trending Now:
രണ്ടാം പിണറായി സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ആദ്യ ബഡ്ജറ്റില്‍ പൊതുസമൂഹത്തിന്റെ കൈയ്യടി നേടാന്‍ സാധിച്ചെങ്കിലും ജീവനക്കാരെയും പെന്‍ഷന്‍കാരെയും പൂര്‍ണ്ണമായും ധനമന്ത്രി അവഗണിച്ചുവെന്ന് ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍സ്.പങ്കാളത്തി പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ അനുകൂല നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ജീവനക്കാര്‍ വളരെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്.എന്നാല്‍ പുനപരിശോധന സമിതി റിപ്പോര്‍ട്ട് പോലും പുറത്തുവിടാതെ തെരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എം.ശിവദാസം ജനറല്‍ സെക്രട്ടറി എസ്‌കെ ജയകുമാറും ആരോപിച്ചു.
ജീവനക്കാരുടെ ക്ഷാമബത്ത 3 ഗഡു കുടിശ്ശികയായിട്ടും ബഡ്ജറ്റില്‍ യാതൊരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല.കോവിഡിന്റെ മറവില്‍ മരവിപ്പിച്ച ലീവ് സറണ്ടറിന്റെ കാര്യത്തിലും ബഡ്ജറ്റ് മൗനം പാലിക്കുകയാണ്.പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി ലഭിക്കേണ്ട പെന്‍ഷന്‍ കുടിശ്ശിക അനുവദിക്കാന്‍ പോലും ധനമന്ത്രി തയ്യാറായില്ല.മെഡിസെപ്പില്‍ സര്‍ക്കാര്‍ വിഹിതം ഉള്‍പ്പെടുത്തുമെന്ന പ്രതീക്ഷയും ധനമന്ത്രി ഇല്ലാതാക്കിയെന്ന് ഫെറ്റോ നേതാക്കള്‍ പറഞ്ഞു.സര്‍ക്കാരിന്റെ ഈ വഞ്ചനയ്‌ക്കെതിരെ ശക്തമായി പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കള്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.