Sections

മില്ലറ്റ് പ്രദർശനവും പാചക മത്സരവും സംഘടിപ്പിച്ചു

Wednesday, Sep 20, 2023
Reported By Admin
Millet Exhibition

അന്താരഷ്ട്ര മില്ലറ്റ് വർഷത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് മില്ലറ്റ് പ്രദർശനവും മില്ലറ്റ് വിഭവങ്ങളുടെ പാചക മത്സരവും സംഘടിപ്പിച്ചു. കൽപ്പറ്റ ഗ്രാമത്ത്വയൽ അംഗൻവാടിയിൽ നടന്ന പരിപാടി കൽപ്പറ്റ നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ മുഖ്യ പ്രഭാഷണം നടത്തി. 

മുത്താറി, തിന, ചോളം, കൊഡോ മില്ലറ്റ്, പേൾ മില്ലറ്റ്, സർഗം തുടങ്ങിയ ചെറുധാന്യങ്ങളുടെ പ്രദർശനമാണ് നടന്നത്. അംഗണവാടി ജീവനക്കാർക്കും അംഗൻവാടി കുട്ടികളുടെ മാതാപിതാക്കൾക്കുമായാണ് പാചക മത്സരം നടത്തിയത്. പാചക മത്സരത്തിൽ കെ.എസ് ജോഷിന, സ്വാതി സത്യൻ, എം. സരസ്വതി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ചെറുധാന്യങ്ങൾ ഉപയാഗിച്ച് ലഡു, അട, ഇഡലി, ഉപ്പ്മാവ്, വിവിധ തരം പായസം എന്നിവ പാചക മത്സരത്തിൽ താരങ്ങളായി.. ഭക്ഷ്യ സുരക്ഷാ ഓഫീസർ എം.കെ രേഷ്മ, കൽപ്പറ്റ സി.ഡി.പി.ഒ സൈനബ, കൽപ്പറ്റ ഐ.സി.ഡി.എസ് സൂപ്പർവൈസർ ഗീത, കൽപ്പറ്റ ഗവ. ഹോസ്പിറ്റൽ ഡയറ്റീഷ്യൻ ഹീരജ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.