- Trending Now:
കുടുംബശ്രീയും അട്ടപ്പാടിയിലെ ഷോളയൂർ, പുതൂർ പഞ്ചായത്തുകൾ, കുറുംബസമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചെറുധാന്യ സന്ദേശ യാത്ര 'നമ്ത്ത് തീവനഗ' യ്ക്ക് കൊല്ലം ജില്ലയിൽ സ്വീകരണം നൽകി. ചെറുധാന്യ ഉത്പന്നപ്രദർശന-വിപണന-ബോധവത്ക്കരണ ക്യാമ്പയിന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ അഫ്സാന പർവീൺ നിർവഹിച്ചു.
ചെറുധാന്യകൃഷിയുടെ ഉപഭോഗം, വ്യാപനം, ബോധവത്ക്കരണം, അട്ടപ്പാടിയിലെ ചെറുധാന്യ ഉത്പന്നങ്ങൾക്ക് വിപണികണ്ടെത്തൽ, ജീവിതശൈലിരോഗങ്ങൾ തടയുന്നതിന് ചെറുധാന്യങ്ങളുടെ കൃഷിയും പാചകവും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലുള്ള യാത്രയുടെ ലക്ഷ്യം. അട്ടപ്പാടിയിലെ ചെറുധാന്യ കർഷകരും കുടുംബശ്രീ പ്രവർത്തകരുമാണ് യാത്രയിലുള്ളത്. പ്രദർശന സ്റ്റാൾ, ഫുഡ് കോർട്ട്, അട്ടപ്പാടി മില്ലറ്റ് സീഡ് പ്രദർശനം, മില്ലറ്റ് കഫേ, അട്ടപ്പാടിയിൽ നിന്നുള്ള 32 മൂല്യവർധിത ചെറുധാന്യങ്ങളുടെ വിപണനം, ചെറുധാന്യങ്ങൾ അടിസ്ഥാനമാക്കിയ സെമിനാറുകൾ എന്നിവയുമാണ് നടന്നത്.
ചെറുധാന്യ ഉൽപ്പന്ന ബോധവത്കരണ യാത്ര; സെപ്തംബർ 18ന് ഫ്ളാഗ് ഓഫ് ചെയ്യും... Read More
കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ആർ വിമൽ ചന്ദ്രൻ, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺമാർ, അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.