മിക്സി പോലെ, ഗ്യാസ് സ്റ്റവ് പോലെ നമ്മുടെ അടുക്കളയിൽ കയറിക്കൂടിയ ഒരു ഇലക്ട്രിക്ക് ഗൃഹോപകരണ വസ്തുവാണ് മൈക്രോവേവ് ഓവൻ . വീട്ടമ്മമാർക്ക് പാചകം വളരെ എളുപ്പത്തിലാക്കാൻ ഓവൻ സഹായിക്കുന്നു. എന്നാൽ സാധാരണ ഭക്ഷണം പാകം ചെയ്യുന്ന രീതിയിലല്ല മൈക്രോവേവിൽ ഭക്ഷണം പാകം ചെയ്യേണ്ടത്.പല വീടുകളിലും ഫ്രിഡ്ജിൽ ഇരിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ ചൂടാക്കാനും വെള്ളം ചൂടാക്കാനുമാണ് മൈക്രോവേവ് ഓവൻ ഉപയോഗിക്കുന്നത്. മൈക്രോവേവ് ഓവൻ ഉപയോഗിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഇക്കാര്യങ്ങൾ ചുവടെ ചേർക്കുന്നു.
- മൈക്രോവേവ് ഓവൻ സാധാരണ ഇലക്ടിക് സ്റ്റവ്നേക്കാളും 50 ശതമാനം കുറച്ച് ഊർജ്ജമേ ഉപയോഗിക്കുന്നുള്ളു.
- ഓവൻ ഇടയ്ക്കിടയ്ക്ക് തുറക്കുന്നതും അടയ്ക്കുന്നതും ഒഴിവാക്കുക. ഓരോ പ്രാവശ്യം തുറക്കുമ്പോഴും ഏകദേശം 25 ഡിഗ്രി സെൽഷ്യസ് ചൂടാണ് നഷ്ടപ്പെടുന്നത്.
- ഒരുപാട് വെള്ളം ആവശ്യമായി വരുന്ന വസ്തുക്കൾ ഒരിക്കലും ഓവനിൽ പാകം ചെയ്യാൻ പാടുള്ളതല്ല. ഇത് സമയനഷ്ടവും വൈദ്യുതിനഷ്ടവും ഉണ്ടാക്കുന്നു.
- ഒരേ വലിപ്പത്തിലുള്ള പച്ചക്കറികളായിരിക്കണം പാചകത്തിനായി ഉപയോഗിക്കേണ്ടത്. അല്ലാത്ത പക്ഷം ഇത് പ്രശ്നമാകും.
- ഓവനിൽ പാകം ചെയ്യുകയോ ചൂടാക്കുകയോ ചെയ്യുമ്പോൾ പാത്രം അടച്ച് വെയ്ക്കണം. ഇത് ഭക്ഷണസാധനം പെട്ടെന്ന് പാകമാകാനും പുറത്തേക്ക് പോവാതിരിയ്ക്കാനും സഹായിക്കും.
- ഓവനിൽ വെച്ച ഭക്ഷണ സാധനങ്ങൾ ഇടക്കിടയ്ക്ക് ഇളക്കിക്കൊണ്ടിരിയ്ക്കുന്നത് നല്ലതാണ്. ഇത് ഒരു പോലെ ചൂട് എല്ലായിടത്തും എത്താൻ സഹായിക്കും.
- മുട്ട തോടോട് കൂടി ഓവന് അകത്ത് വയ്ക്കാതിരിക്കുക. കാരണം മുട്ടയുടെ തോട് ചൂടാകാൻ തുടങ്ങുമ്പോൾ അതിന് അകത്ത് ചൂട് തിങ്ങിനിൽക്കുകയും ശക്തിയായി പൊട്ടിത്തെറിക്കുകയും ചെയ്യാം. ഇതൽപം ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.