- Trending Now:
ഈ മാസങ്ങളില്‍ ബാങ്കിലടക്കാനുള്ള പലിശ മെറ്റാ വഹിക്കും
ഇന്ത്യന്‍ പരസ്യദാതാക്കള്‍ക്ക് പലിശയില്ലാത്ത ഇഎംഐ പ്ലാന്‍ ലോഞ്ച് ചെയ്ത് മെറ്റാ. ഇത്തരത്തില്‍ ഒരു പദ്ധതി ആദ്യമായിട്ട് കൊണ്ടുവരുന്നത് ഇന്ത്യയിലാണ്. രാജ്യത്തെ ചെറിയ ബിസിനസ്സുകള്‍ക്ക് സാമ്പത്തികമായ കൈത്താങ്ങ് എന്ന രീതിയിലാണ് നോ കോസ്റ്റ് ഇഎംഐ പ്ലാന്‍ ലോഞ്ച് ചെയ്തത്. ഇതിലൂടെ, പരസ്യദാതാക്കള്‍ മൂന്നു മാസത്തോളം മെറ്റയ്ക്കു ഇഎംഐ മാത്രം നല്‍കിയാല്‍ മതിയാകും. ഈ മാസങ്ങളില്‍ ബാങ്കിലടക്കാനുള്ള പലിശ മെറ്റാ വഹിക്കും.
കടത്തിനു മുകളിലെ പേപ്പര്‍ സാമ്രാജ്യമാണ് അദാനിയുടേതെന്ന് റിപ്പോര്‍ട്ട്
... Read More
പുതിയതും വളരുന്നതുമായ ബിസിനസ്സുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള മൂലധനം എന്നും ഒരു ആശങ്കയാണെന്നും മെറ്റ് വി പി അജിത് മോഹന്‍ പറഞ്ഞു. മെറ്റയുടെ പലിശരഹിത ഇഎംഐ ബില്ലിംഗ് ഉപയോഗിച്ച്, പരസ്യദാതാക്കള്‍ക്ക് 3,200 രൂപയ്ക്കും 5,00,000 രൂപയ്ക്കും ഇടയിലുള്ള ഏത് തുകയും ഇഎംഐയിലേക്ക് മാറ്റുവാന്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. ഇതുകൂടാതെ ആക്റ്റീവ് ആയിട്ടുള്ള പരസ്യദാതാക്കള്‍ക്ക് 24 മണിക്കൂര്‍ ചാറ്റ് സപ്പോര്‍ട്ട് സിസ്റ്റവും പ്ലാറ്റഫോമില്‍ ഒരുക്കുകയാണെന്ന് കഴിഞ്ഞ ദിവസം അജിത് മോഹന്‍ പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.