- Trending Now:
കൊച്ചി: ആഗോള സംരംഭങ്ങൾക്ക് കരുത്തേകാൻ എഐ അധിഷ്ഠിത 'മെമ്മോ' പ്ളാറ്റ്ഫോം പുറത്തിറക്കി കൊച്ചിയിലെ തദ്ദേശീയ സോഫ്ട്വെയർ ടീമായ ഡിജിറ്റൽ വർക്കർ സർവീസസ്. എഐ അധിഷ്ഠിത ഇന്റലിജന്റ് ഓട്ടോമേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന ലോകത്തിലെ മുൻനിര 60 പ്രൊഫഷണൽ സർവീസ് ടീമുകളിൽ ഒന്നെന്ന ബഹുമതി സ്വന്തമാക്കി മുന്നേറുകയാണ് ഇതിനു പിന്നിലുള്ള 15 ഓട്ടോമേഷൻ എഞ്ചിനീയർമാരടങ്ങുന്ന സംഘം.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അമേരിക്കയിലും യൂറോപ്പിലുമായി 300 ലധികം എന്റർപ്രൈസ് ഓട്ടോമേഷൻ സൊല്യൂഷനുകളും ആഗോളതലത്തിൽ 250-ലേറെ ക്ലയന്റുകൾക്ക് സേവനങ്ങളും ഈ ഗ്രൂപ്പ് ഒരുക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള സ്ഥാപനങ്ങൾക്ക് എഐയുടെ കരുത്ത് ഉപയോഗിച്ച് കാര്യക്ഷമത വർധിപ്പിക്കുന്നതിൽ ഈ ചെറുസംഘം നിർണായക പങ്ക് വഹിക്കുന്നു.
ഇതിലൂടെ ഡിജിറ്റൽ വർക്കർ സർവീസസ് മൾട്ടി-ബില്യൺ ഡോളർ മൂല്യമുള്ള മറ്റുള്ള കമ്പനികളെ പിന്തള്ളി മേഖലയിലെ മികച്ച 60 പ്രൊഫഷണൽ സർവീസ് പാർട്ണർമാരിൽ ഒരാളെന്ന ബഹുമതി കരസ്ഥമാക്കുകയും ചെയ്തു.
ന്യൂയോർക്കിൽ ഓഫീസുള്ള കമ്പനി, വിപുലീകരണത്തിന്റെ ഭാഗമായി നാസ്ഡാക് (എൻ എ എസ് ഡി എ ക്യു) ഗ്രോത്ത് മാർക്കറ്റുകളിൽ ലിസ്റ്റ് ചെയ്യുന്നതിനുള്ള കൊച്ചി ആസ്ഥാനമായ ആദ്യ എഐ ഉത്പന്ന കമ്പനിയാകാൻ ലക്ഷ്യമിടുന്നു.
വളർച്ചാ മൂലധനം ഉറപ്പാക്കുന്നതിനായി മറ്റ് ക്യാപിറ്റൽ മാർക്കറ്റുകളെയും പരിഗണിക്കുന്നതായും 2025 അവസാനത്തോടെ ഒരു മില്യൺ ഡോളറിലധികം ആനുവൽ റിക്കറിങ് റവന്യൂ സ്വന്തമാക്കുന്നതിന് വേണ്ടിയുള്ള ഉപഭോക്തൃ സമാഹരണം യൂറോപ്യൻ യൂണിയൻ, യുഎസ് വിപണികളിൽ കൂടി ശക്തമാക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും സിഇഒ ആരോമൽ ജയരാജ് ഷിക്കി പറഞ്ഞു.
കമ്പനി ഇപ്പോൾ ലഘുവായതും കുറഞ്ഞ ചെലവിൽ പ്രവർത്തിക്കുന്നതുമായ ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (എജിഐ) എന്ന ഫ്രെയിംവർക്ക് അവതരിപ്പിക്കുന്നു. ഈ പ്ലാറ്റ്ഫോം ഉപയോഗിച്ച് എഐ സഹായത്തോടെ മനുഷ്യസാന്നിധ്യം ഇല്ലാതെ തന്നെ ചെലവ് കുറഞ്ഞ ബിപിഒ കൾ പ്രവർത്തിപ്പിക്കാൻ സാധിക്കും. എഐ അധിഷ്ഠിത ഡിജിറ്റൽ സേവനങ്ങൾ സുഗമമാക്കുന്നതിനും ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനും ഇതുവഴി സാധിക്കുമെന്നതാണ് വിപ്ലവകരമായ നേട്ടം. ഇത് പൂർണ്ണമായും സൗജന്യമാണന്നതാണ് മറ്റൊരു പ്രത്യേകത.
ഉയർന്ന സാമ്പത്തിക നിക്ഷേപം ആവശ്യമുള്ള പരമ്പരാഗത എഐ പ്ലാറ്റ്ഫോമുകളിൽ നിന്ന് വ്യത്യസ്തമായി ഡിജിറ്റൽ വർക്കർ സർവീസസ് തങ്ങളുടെ സാങ്കേതികവിദ്യ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് വരെ സൗജന്യമായി ലഭ്യമാക്കുന്നു.
ചെലവേറിയതും സങ്കീർണ്ണവുമായ എഐ സൊല്യൂഷനുകൾ നിറഞ്ഞ വ്യവസായത്തിൽ ഓട്ടോമേഷനിലൂടെ പരിവർത്തനം സൃഷ്ടിക്കുക എന്ന വ്യക്തമായ കാഴ്ചപ്പാടോടു കൂടിയാണ് കമ്പനി യാത്ര തുടങ്ങിയതെന്ന് സിഇഒ പറഞ്ഞു.
എല്ലാ സ്ഥാപനങ്ങൾക്കും എഐ അധിഷ്ഠിത ഡിജിറ്റൽ മാറ്റത്തിന്റെ ഗുണം ലഭിക്കണം എന്നതാണ് കമ്പനിയുടെ ലക്ഷ്യം. വലിയ ചെലവില്ലാതെ തന്നെ ഇന്റലിജന്റ് ഓട്ടോമേഷൻ ഉപയോഗിക്കാനാകണം. സഹായം ആവശ്യമുള്ളപ്പോൾ സബ്സ്ക്രിപ്ഷൻ അടിസ്ഥാനത്തിലുള്ള സപ്പോർട്ട് മോഡൽ നൽകാനാണ് ശ്രമം. ഇതുവഴി കമ്പനികൾക്ക് വിദഗ്ധരുടെ പിന്തുണ ലഭിക്കും. വൻകിട കോർപ്പറേറ്റുകളുടെ ഏകാധിപത്യത്തെ ചോദ്യം ചെയ്ത് എഐ നവീകരണം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്ന കാഴ്ചപ്പാടാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ ചട്ടക്കൂടിന്റെ സഹായത്തോടെ സ്ഥാപനങ്ങൾക്ക് എഐ അധിഷ്ഠിത കോ-വർക്കേഴ്സിനെ വിന്യസിക്കുന്നതിനും ടെസ്റ്റ് ചെയ്യുന്നതിനും സാധിക്കുന്നു. സങ്കീർണ്ണമായ ജോലികൾ ചെയ്യുന്നതിനും ആവർത്തന ജോലികൾ ഓട്ടോമേറ്റ് ചെയ്യുന്നതിനും പുറമേ, ഉപഭോക്തൃ സേവനം, ലോജിസ്റ്റിക്സ്, ഇന്റേണൽ ഓപ്പറേഷൻസ് എന്നിവ കാര്യക്ഷമമാക്കാനും സാധിക്കും.
സൗജന്യമായി ഉപയോഗിക്കാവുന്ന എജിഐ ഫ്രെയിംവർക്കും സബ്സ്ക്രിപ്ഷൻ അടിസ്ഥാനത്തിലുള്ള വരുമാന മാതൃകയും ചേർന്ന് ലോകമെമ്പാടുമുള്ള സംരംഭങ്ങൾക്ക് വേഗത്തിൽ സ്വീകരിക്കുന്ന ഒരു സാങ്കേതിക പരിഹാരമായി മാറുമെന്നാണ് പ്രതീക്ഷ. എല്ലാവർക്കും വിജയം സാധ്യമാക്കാൻ കഴിയുമ്പോഴാണ് എഐ വാണിജ്യവത്കരണത്തിന് പുതിയ തുടക്കം കുറിക്കാനാകുന്നത്.
ചെറിയ സംഘമായി തുടങ്ങി ആഗോള തലത്തിൽ തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞ ഈ ടീമിന്റെ വിജയം സാങ്കേതിക മികവിനും ദൃഢനിശ്ചയത്തിനും ധീരമായ കാഴ്ചപ്പാടിനുമുള്ള അംഗീകാരം കൂടിയാണ്.
കൂടുതൽ വിവരങ്ങൾക്ക് 99954 54865, partners@digitalworkerservices.com.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.