- Trending Now:
ആസിഫ് അലിക്ക് ഈ അടുത്ത കാലത്ത് കിട്ടിയ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായിരുന്നു മമ്മൂട്ടി നായകനായ റോഷാക്കിലെ വേഷം. കണ്ണുകൾ കൊണ്ട് കഥപറഞ്ഞ്, മുഖംമൂടിക്ക് പിന്നിൽ ഒളിച്ചിരുന്ന കഥാപാത്രം കാഴ്ചക്കാരെ ഏറെ ആകാംഷാഭരിതരാക്കിയിരുന്നു. സൈക്കോ ത്രില്ലറായ ചിത്രം സൂപ്പർഹിറ്റ് ആയപ്പോൾ മമ്മൂട്ടിക്കൊപ്പം ആസിഫും കയ്യടിനേടി. ഇപ്പോളിതാ ആസിഫിനെ സമ്മാനം നൽകി ഞെട്ടിച്ചിരിക്കുകയാണ് മമ്മൂട്ടി. തമാശയായി ആസിഫ് ചോദിച്ച സമ്മാനം തന്നെ വിജയാഘോഷ വേദിയിൽ മമ്മൂട്ടി ആസിഫിന് നൽകി
കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സിയാല്‍ മോഡല്‍; കൃഷി മന്ത്രി... Read More
റോളക്സ് വാച്ചിന്റെ സീ ഡ്വെല്ലർ പതിപ്പാണ് ആസിഫിന് മമ്മൂട്ടി സമ്മാനിച്ചത്. റോളക്സിന്റെ ഒഫിഷ്യൽ റീറ്റെയ്ലേഴ്സ് വഴി മാത്രമേ ഈ വാച്ച് വിൽക്കാനാകൂ. വാച്ച് ഏതാണെന്ന് പുറത്തുവന്നിട്ടില്ലെങ്കിലും സീ ഡ്വെല്ലർ സിരീസിലെ ഡീപ് സീ ചലഞ്ച് പോലെയാണ് വാച്ചിന്റെ മോഡൽ തോന്നിക്കുന്നത്
മാരുതി സ്വിഫ്റ്റിന്റെ കിടിലന്‍ സിഎന്‍ജി മോഡല്‍ വിപണിയില്‍... Read More
ഇതിന്റെ ഡീപ് സീ ബ്ലൂ വേർഷനും ഹിറ്റ് വാച്ചാണ്. 19,84,000 മുതലാണ് വാച്ചിന്റെ ഉയർന്ന സിരീസ് വില. ഹൈ ഡിമാൻഡ് ഉള്ള വാച്ച് ഡൽഹിയിലും മറ്റുമുള്ള ഒറിജിനൽ റീറ്റെയ്ലേഴ്സാണ് വിൽക്കുന്നത്. ഒഫിഷ്യൽ വെബ്സൈറ്റിലും ബുക്കിംഗ് ലഭ്യമാണ്.
വാട്ടർപ്രൂഫായ വാച്ചാണ് ഇത്. കറുത്ത ഡയലും വലിയ ലുമിനസെന്റ് ഹവർ മാർക്കറുകളും 60 മിനിറ്റ് റൊട്ടേറ്റബിൾ ബെസെലും ഇതിന്റെ സവിശേഷതയാണ്. 11,000 മീറ്റർ (36,090 അടി) ആഴത്തിൽ വരെ വാട്ടർപ്രൂഫ് ലഭിക്കുമെന്നാണ് വെബ്സൈറ്റ് വിവരങ്ങൾ പറയുന്നത്. ഇതിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. മരിയാന ട്രഞ്ചിലേക്ക് പോയ ജയിംസ് കാമറൂണിനായി 2012-ൽ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയ വാച്ച് പിന്നീട് റോളക്സ് വിപണിയിലെത്തിച്ചിരുന്നു. ഡീപ് സീ ചലഞ്ച് ആണ് ആസിഫിന്റെ മോഡലെങ്കിൽ ഇത് തന്നെ താരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.