Sections

മാരുതി സ്വിഫ്റ്റിന്റെ കിടിലന്‍ സിഎന്‍ജി മോഡല്‍ വിപണിയില്‍

Sunday, Aug 14, 2022
Reported By admin
maruti

നിലവില്‍ ആഭ്യന്തര വിപണിയില്‍ 10 ലക്ഷം സിഎന്‍ജി വാഹനങ്ങള്‍ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു


പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് സിഎന്‍ജി മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തി. വിഎക്സ് ഐ, ഇസഡ്എക്സ്ഐ എന്നിങ്ങനെ സ്വിഫ്റ്റ് എസ്-സിഎന്‍ജിയുടെ രണ്ട് വേരിയന്റുകളാണ് അവതരിപ്പിച്ചത്. 7.77 ലക്ഷം രൂപ മുതല്‍ 8.45 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില.

മാരുതിയുടെ ഒന്‍പതാമത്തെ സിഎന്‍ജി മോഡലാണിത്.ആള്‍ട്ടോ, വാഗണ്‍ ആര്‍ തുടങ്ങിയ മോഡലുകളാണ് മറ്റു സിഎന്‍ജി വേര്‍ഷനുകള്‍. നിലവില്‍ ആഭ്യന്തര വിപണിയില്‍ 10 ലക്ഷം സിഎന്‍ജി വാഹനങ്ങള്‍ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു.

ഇന്‍ഷുറന്‍സ്, സര്‍വീസ് തുടങ്ങി എല്ലാ സേവനങ്ങളോടെ മാസം തോറും 16,499 രൂപ വീതം അടച്ച് വാഹനം സ്വന്തമാക്കാവുന്ന പദ്ധതിയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. സ്വിഫ്റ്റ് സിഎന്‍ജി മോഡലിന് 30 കിലോമീറ്ററാണ് മൈലേജ്. 1.2 ലിറ്റര്‍ കെ സീരിസ് ഡ്യൂവല്‍ ജെറ്റ് ആണ് സ്വിഫ്റ്റ് സിഎന്‍ജിക്ക് കരുത്തുപകരുന്നത്.

സ്വിഫ്റ്റ് സിഎന്‍ജി ഡ്യുവല്‍ വിവിടി പെട്രോള്‍ എഞ്ചിന്‍ 6000 ആര്‍പിഎമ്മില്‍ 77 ബിഎച്ച്പി കരുത്തും 4300 ആര്‍പിഎമ്മില്‍ 98.5 എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ഒഴിവാക്കാന്‍ സഹായിക്കുന്ന അത്യാധുനിക ഇലക്ട്രോണിക് കണ്‍ട്രോള്‍ സിസ്റ്റമാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.