Sections

ലുലു ഷോപ്പിങ് മാൾ ചെന്നൈയിലും വരുന്നു, മൂന്ന് വർഷത്തിനകം 10,000 കോടിയുടെ കൂടി നിക്ഷേപം

Monday, Jun 26, 2023
Reported By admin
lulu

ഡെസ്റ്റിനേഷൻ ഷോപ്പിങ് മാൾ അടക്കമുള്ള വിവിധ പദ്ധതികൾക്കാണ് രൂപം നൽകിയത്


ഇന്ത്യയിൽ നിർമ്മാണം പുരോഗമിക്കുന്ന വിവിധ പദ്ധതികളിൽ അടുത്ത മൂന്ന് വർഷത്തിനകം 10000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് യുഎഇ കേന്ദ്രമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ്. ഇതിനോടകം രാജ്യത്ത് 20,000 കോടിയിലധികം രൂപയുടെ നിക്ഷേപം നടത്തിയതായി ലുലുഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി അറിയിച്ചു.

വിവിധ പദ്ധതികളിലൂടെ ഇന്ത്യയിൽ മാത്രം 50,000 പേർക്ക് ജോലി നൽകുകയാണ് ലക്ഷ്യം. ഇതിനോടകം ലുലുഗ്രൂപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ 22000 പേർക്ക് ജോലി നൽകിയതായും യൂസഫലി അറിയിച്ചു. തെലങ്കാനയിൽ മാത്രം അടുത്ത അഞ്ചുവർഷം കൊണ്ട് 3500 കോടിയുടെ നിക്ഷേപം നടത്തുകയാണ് ലക്ഷ്യം. 3000 കോടിയുടെ ഡെസ്റ്റിനേഷൻ ഷോപ്പിങ് മാൾ അടക്കമുള്ള വിവിധ പദ്ധതികൾക്കാണ് രൂപം നൽകിയത്.

രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ഷോപ്പിങ് മാൾ, ഹോട്ടലുകൾ അടക്കം നിരവധി പദ്ധതികളിലായി ഇതിനോടകം തന്നെ 20,000 കോടിയിലധികം രൂപയുടെ നിക്ഷേപം നടത്തി കഴിഞ്ഞു. ഈ പരിധി ഉയർത്തും. കൂടുതൽ നിക്ഷേപം രാജ്യത്ത് നടത്തും. അഹമ്മദാബാദിൽ ഷോപ്പിങ് മാളിന്റെ നിർമ്മാണം തുടങ്ങിയതായും അദ്ദേഹം അറിയിച്ചു.

ചെന്നൈയിലും ഷോപ്പിങ് മാൾ വരുന്നുണ്ട്. അടുത്ത മൂന്ന് വർഷം കൊണ്ട് പതിനായിരം കോടിയുടെ കൂടി നിക്ഷേപം നടത്താനാണ് ആലോചിക്കുന്നത്. പ്രവാസി നിക്ഷേപവുമായി ബന്ധപ്പെട്ട നിയമങ്ങൾ മോദി സർക്കാർ ഉദാരമാക്കിയത് ഈ മേഖലയിൽ കൂടുതൽ നിക്ഷേപം വരാൻ സഹായമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രവാസി നിക്ഷേപത്തെ ആഭ്യന്തര നിക്ഷേപമായി കണ്ടാണ് നിയമത്തിൽ ഇളവ് അനുവദിച്ചത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.