Sections

കേരളത്തെ ലോകത്തിന്റെ നെറുകെയിലെത്തിച്ച യൂസഫലി എന്ന ബിസിനസ് പ്രതിഭ

Saturday, Sep 24, 2022
Reported By admin
yousafali

100 ല്‍ അധികം ടോപ് ബ്രാന്‍ഡുകളെ ആദ്യമായി ഇവിടെ എത്തിച്ചതും കൊച്ചി ലുലു മാളാണ്

 

ലുലുമാള്‍ എന്നു കേള്‍ക്കാത്തവര്‍ കുറവായിരിക്കും, പ്രത്യേകിച്ച് മലയാളികളുടെ മനസ്സില്‍ പതിഞ്ഞ പേരുകളില്‍ ഒന്നാണത്. അബുദാബി ആസ്ഥാനമായുള്ള ലോകപ്രശസ്തമായ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ഡിവിഷനാണ് ലുലു മാള്‍. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാളുകളില്‍ ഒന്നും, ഇത്തരത്തിലുള്ള രാജ്യത്തെ തന്നെ ആദ്യത്തേതുമാണ് ഈ ബിസിനസ്. ലുലു ഗ്രൂപ്പിന്റെ ഫ്‌ലാഗ്ഷിപ്പ് റീടെയില്‍ ചെയിനാണ് ലുലു സൂപ്പര്‍മാര്‍ക്കറ്റും, ഹൈപ്പര്‍ മാര്‍ക്കറ്റും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 34 രാജ്യങ്ങളില്‍ ഇവ പ്രവര്‍ത്തിക്കുന്നു. 

സൂപ്പര്‍മാര്‍ക്കറ്റുകളായി ബിസിനസിന് തുടക്കമിട്ട ലുലു പിന്നീട് പടിപടിയായിട്ടാണ് വികസിച്ചത്. ബിസിനസിന്റെ ഓരോ സ്റ്റേജും വികസിപ്പിച്ച് ഇന്നു കാണുന്ന നിലയിലേക്ക് ലുലു ഗ്രൂപ്പിനെ എത്തിച്ചത് സ്ഥാപകനും, എംഡിയുമായ എം.എ യൂസഫലിയാണ്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് ഹൈപ്പര്‍ മാര്‍ക്കറ്റുകളിലേക്കും തുടര്‍ന്ന് ഹൈ പ്രൊഫൈല്‍ മാളുകളിലേക്കും പടര്‍ന്നു പന്തലിച്ച വിജയമാണ് ലുലു ഗ്രൂപ്പിന്റേത്. അറബ് ലോകത്തില്‍ സ്വാധീനമുണ്ടാക്കിയ ബിസിനസ് ലോകപ്രശസ്തമായ 'ഫോബ്‌സ് ടോപ് 100 കമ്പനി' ലിസ്റ്റിലും സ്ഥാനം പിടിച്ചു.

തുടക്കമിട്ടതിനു ശേഷം കഴിഞ്ഞ ഒമ്പതു വര്‍ഷങ്ങളില്‍ കൊച്ചി ലുലുമാളിലേക്ക് സന്ദര്‍ശകരുടെ പ്രവാഹമാണ് ഉണ്ടായത്. 158 മില്യണ്‍ ആളുകളാണ് മാള്‍ സന്ദര്‍ശിച്ചത്. 15 മില്യണ്‍ ഫോര്‍ വീലറുകളും, 6 മില്യണ്‍ ടൂവീലറുകളും ഇവിടെയെത്തി. കൊച്ചിയിലുള്ള ലുലു മാള്‍ 68,000 സ്‌ക്വയര്‍ മീറ്ററാണ് വ്യാപിച്ചു കിടക്കുന്നത്. ഇവിടത്തെ ആകെ റീടെയില്‍ സ്‌പേസ് 57,600 സ്‌ക്വയര്‍ മീറ്ററാണ്. 225 ല്‍ അധികം ഔട്‌ലെറ്റുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. 100 ല്‍ അധികം ടോപ് ബ്രാന്‍ഡുകളെ ആദ്യമായി ഇവിടെ എത്തിച്ചതും കൊച്ചി ലുലു മാളാണ്.

കൊച്ചിയിലുള്ള ലുലുമാള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഒന്നാണ്. 2500 ല്‍ അധികം സീറ്റുകളുള്ള ഫുഡ് കോര്‍ട്ട്, 11 ഡൈനിങ് റസ്റ്റോറന്റുകള്‍ 6 കഫേ എന്നിവയും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഗോള്‍ഡ് ക്ലാസ് 9 ഡി മള്‍ട്ടിപ്ലക്‌സ്, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐസ് സ്‌കേറ്റിങ് റിങ്ക്, ട്രാംപോലിന്‍ പാര്‍ക്ക്, അമ്യൂസ്‌മെന്റ് റൈഡുകള്‍, 12 ലൈന്‍ ബൗളിങ് അലേയ് എന്നിവയും ഇവിടെയുണ്ട്. ഓട്ടോമേറ്റഡ് പാര്‍ക്കിങ് ഗൈഡന്‍സ് സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 3800 വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്യാം. ഇടപ്പള്ളി മെട്രോ സ്റ്റേഷനുമായി മാളിനെ ഡയറക്ട് വാക് വേ കണക്ട് ചെയ്യുന്നു.

ഇന്റര്‍നാഷണല്‍ ഷോപ്പിങ് അനുഭവം പകര്‍ന്നു നല്‍കുന്ന മാള്‍ നിരവധി ദേശീയ-അന്തര്‍ ദേശീയ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. ഗിന്നസ് ലോക റെക്കോര്‍ഡും ഇതില്‍ ഉള്‍പ്പെടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ലുലു ഗ്രൂപ്പ് പുതിയ പ്രൊജക്ടുകളിലൂടെ കടന്നു ചെല്ലുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.