Sections

ലക്കിബില്‍ മൊബൈല്‍ ആപ്പിന് മികച്ച പ്രതികരണം

Saturday, Aug 20, 2022
Reported By MANU KILIMANOOR
download lucky bill app


ആദ്യ മൂന്നുദിവസം കൊണ്ട് 18,429 ബില്ലുകള്‍  ആപ്പില്‍ ജനം അപ്ലോഡ് ചെയ്തു


നികുതി വെട്ടിപ്പ് തടയുന്നതിനും ബില്‍ ചോദിച്ചുവാങ്ങുന്നത് പ്രോത്സാഹിപ്പിക്കാനുമായി സംസ്ഥാന ചരക്ക് -സേവന നികുതി വകുപ്പ് തുടങ്ങിയ ലക്കിബില്‍ മൊബൈല്‍ ആപ്പി'ന് മികച്ച പ്രതികരണം.ആദ്യ മൂന്നുദിവസം മാത്രം 18,429 ബില്ലുകളാണ് ആപ്പില്‍ ജനം അപ്ലോഡ് ചെയ്തത്.

അപ്ലോഡ് ചെയ്യുന്ന ബില്ലു കള്‍ നറുക്കിട്ട് ദിവസേന സമ്മാ നങ്ങള്‍ നല്‍കും. ഓരോ ആഴ്ചയി ലും മാസത്തിലും പ്രത്യേക നറു ക്കെടുപ്പുമുണ്ട്. പ്രതിദിന നറു ക്കെടുപ്പിലെ വിജയികള്‍ക്ക് കു ടുംബശ്രീയും വനശ്രീയും നല്‍ കുന്ന 1000 രൂപ വിലവരുന്ന ഗിഫ്റ്റ് പാക്കറ്റ് 50 പേര്‍ക്ക് ലഭി ക്കും. മൊബൈല്‍ ആപ്പില്‍ നല്‍ കിയിരിക്കുന്ന വിലാസത്തിലേ ക്ക് സമ്മാനമയയ്ക്കും. വിജയികളുടെ വിവരങ്ങള്‍ ചരക്ക്-സേവന നികുതി വകുപ്പിന്റെ ഫെയ്‌സ്ബുക്ക് പേജിലും വെബ്‌സൈറ്റിലും അറിയാം.

ബില്ലുകള്‍ അപ്ലോഡ് ചെയ്യുന്ന ഉപയോക്താക്കള്‍ ബില്ലിലെ വിവരങ്ങളും ബില്ലില്‍നിന്ന് മൊബൈല്‍ ആപ്പ് സ്വയംശേഖരിക്കുന്ന വിവരങ്ങളായ ജി.എസ്. ടി. നമ്പര്‍, ബില്‍ തീയതി, ബില്‍ നമ്പര്‍, ബില്‍ തുക എന്നിവയും ഒത്തുനോക്കി ശരിയാണെന്ന് ഉറപ്പാക്കിയ ശേഷമേ ബില്ലുകള്‍ സമര്‍പ്പിക്കാവൂ. ആപ്പ് സ്വമേധയാ ശേഖരിക്കുന്ന വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ വിവരങ്ങള്‍ തിരുത്തിനല്‍കണം. ആപ്പിലെ ബില്‍ വിവരങ്ങളും ഒപ്പം സമര്‍പ്പിക്കുന്ന ബില്ലിലെ വിവരങ്ങളും വ്യത്യസ്തമാണെങ്കില്‍ നറുക്കെടുപ്പില്‍ നിന്ന് ഒഴിവാക്കും.

പ്രതിവാര നറുക്കെടുപ്പില്‍ കെ.ടി.ഡി.സി.യുടെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ മൂന്നുപകലും രണ്ടുരാത്രിയും സൗജന്യമായി താമസിക്കാനുള്ള സൗക ര്യം 25 പേര്‍ക്ക് ലഭിക്കും. ഒന്നാം സമ്മാനം നേടുന്നയാള്‍ക്ക് 10 ലക്ഷംരൂപയാണ് കിട്ടുക. രണ്ടാം സമ്മാനം രണ്ടുലക്ഷം രൂപവീതം അഞ്ചുപേര്‍ക്കും മൂന്നാം സമ്മാനം ഒരുലക്ഷം രൂപവീതം അഞ്ചു പേര്‍ക്കും ലഭിക്കും. ബമ്പര്‍ ജേ താവിന് 25 ലക്ഷം രൂപയുമാണ് പാരിതോഷികം.

പ്ലേസ്റ്റോറില്‍നിന്നും സംസ്ഥാന ചരക്ക്-സേവന നികുതി വെ ബ്‌സൈറ്റായ www.keralataxes.gov. in നിന്ന് ലക്കിബില്‍ മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.