Sections

സംസ്ഥാനത്തെ ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുള്ള ഗ്രന്ഥശാലകൾക്ക് ദിനപ്പത്രം വാങ്ങി നൽകുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതിയായി

Wednesday, May 17, 2023
Reported By Admin
Government Orders

ഗ്രന്ഥശാലകൾക്ക് ദിനപ്പത്രം വാങ്ങി നൽകുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതിയായി


സംസ്ഥാനത്തെ ഗ്രന്ഥശാലകൾക്ക് ദിനപ്പത്രം വാങ്ങി നൽകാൻ നിലവിൽ സർക്കാർ നിർദ്ദേശങ്ങൾ നിലവിലില്ലാത്തതിനാൽ ആയത് പുറപ്പെടുവിക്കണമെന്ന സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ അഭ്യർത്ഥനയെത്തുടർന്നാണ് സ.ഉ (സാധാ) നം 1040/2023/LSGD എന്ന നമ്പറിലുള്ള ഈ ഉത്തരവ് 15-05-2023 ന് പുറത്തിറക്കിയിട്ടുള്ളത്.

സംസ്ഥാനത്തെ ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള 'സി' ഗ്രേഡിന് മുകളിലുള്ള ഗ്രന്ഥശാലകൾക്ക് മൂന്ന് ദിനപ്പത്രങ്ങൾ വീതവും, 'സി' ഗ്രേഡിന് താഴെയുള്ളവയ്ക്ക് രണ്ട് ദിനപ്പത്രങ്ങൾ വീതവും തദ്ദേശസ്ഥാപനങ്ങൾ വഴി ലഭിക്കാൻ ഉത്തരവ് വ്യവസ്ഥചെയ്യുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.