Sections

ലൈവ് വയർ ഹാക്കഞ്ചേഴ്സ് കേരള എഡിഷൻ സമാപിച്ചു; ഒന്നാം സ്ഥാനം പാലാ സെന്റ്. ജോസഫ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിക്ക്

Monday, May 06, 2024
Reported By Admin
Pala St. Joseph's College of Engineering and Technology

കൊച്ചി: കേരളത്തിലെ എൻജിനീയറിങ് വിദ്യാർത്ഥികൾക്കായി കാഡ് സെന്ററിന്റെ ടെക് ഡിവിഷനായ ലൈവ് വയർ കൊച്ചിയിൽ സംഘടിപ്പിച്ച പൈത്തൺ കോഡിങ് മത്സരമായ ഹാക്കഞ്ചേഴ്സ് കേരള എഡിഷനിൽ പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ വിദ്യാർത്ഥികൾ ഉൾപ്പെട്ട ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. കമ്പ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർത്ഥികളായ എഡ്വിൻ ജോസഫ്, ബ്ലസൻ ടോമി, സിദ്ധാർഥ് ദേവ് ലാൽ എന്നിവർ ചേർന്ന് വികസിപ്പിച്ച വോയിസ് ബേസ്ഡ് സേർച്ച് എൻജിൻ പ്രൊജക്ടാണ് ഏറ്റവും മികച്ച ഇന്നവേറ്റീവ് പ്രൊഡക്ടായി തെരഞ്ഞെടുത്തത്. ഇവർ വികസിപ്പിച്ചെടുത്ത സെർച്ച് എൻജിൻ ഓട്ടോമേഷനിലേക്ക് ധാരാളം മാനുവൽ ജോലികൾ ചെയ്യാൻ സഹായിക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.ടീമിന് നാൽപതിനായിരം രൂപ പാരിതോഷികവും ട്രോഫിയും ലഭിച്ചു.
കാസർകോഡ് എൽ.ബി.എസ് കോളേജ് ഓഫ് എഞ്ചിനീയറിങ് വിദ്യാർത്ഥികളായ അൻഷിഫ് ഷഹീർ,ആസിഫ് എസ് എന്നിവർ അടങ്ങിയ ടീം ടെക് ടൈറ്റൻസ് ഒന്നാം റണ്ണർ അപ്പും പാലാ സെന്റ്. ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിങ് & ടെക്നോളജിയിലെ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് & ഡാറ്റാ സയൻസ് നാലാം വർഷ വിദ്യാർത്ഥികളായ ജൂഡിൻ അഗസ്റ്റിൻ, അഭിജിത് പി.ആർ, വിഷ്ണു പ്രസാദ് കെ.ജി എന്നിവരടങ്ങുന്ന ടീം എ.ഐ ജാവ് രണ്ടാം റണ്ണർ അപ്പും ആയി. ഇരു ടീമുകളും ഇരുപതിനായിരം രൂപ വീതം പാരിതോഷികവും ട്രോഫിയും നേടി.

ടെക്നോളജി വിദ്യാഭ്യാസത്തിന്റെയും പരിശീലനത്തിന്റെയും പ്രമുഖ സ്ഥാപനമായ ലൈവ് വയർ, കൊച്ചിയിലെ സിദ്ര പ്രിസ്റ്റീൻ ഹോട്ടലിൽ സംഘടിപ്പിച്ച 'ലൈവ് വയർ ഹാക്കഞ്ചേഴ്സ് ' കേരള എഡിഷൻ ഫൈനൽ മത്സരം സാങ്കേതിക വിദ്യയിലെ നൂതനമായ ആശയങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

ഒന്നാം റൗണ്ടിൽ കേരളത്തിലുടനീളമുള്ള 96 കോളേജുകളിൽ നിന്നായി 3700ലധികം വിദ്യാർത്ഥികളും രണ്ടാം റൗണ്ടിൽ 940 വിദ്യാർത്ഥികൾ 340 ടീമുകളായി പങ്കെടുത്തു. ഫൈനലിൽ 33 ടീമുകളിലായി 94 വിദ്യാർത്ഥികൾ പങ്കെടുത്തു.കാലാനുസൃതമായ മാറ്റം എന്ന നിലയിലാണ് തത്സമയം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവുള്ള പ്രോഗ്രാമർമാരെ സൃഷിക്കുകയും യുക്തിസഹമായ ചിന്താശേഷി വികസിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഒരു ഇവന്റായി ഹാക്കഞ്ചേഴ്സ് സംഘടിപ്പിച്ചത്. ചടങ്ങിൽ അമൃത വിശ്വ വിദ്യാ പീഠത്തിലെ റോബോട്ടിക്സ് ആൻഡ് എച്ച്.ടി ലാബ്സ് മേധാവി ഡോ. രാജേഷ് കണ്ണൻ മേഗലിംഗം, കാബോട്ട് ടെക്നോളജി സൊല്യൂഷൻസ് ഇൻ കോർപ്പറേറ്റിലെ വി.പി ടെക്നോളജി ഓപ്പറേഷൻസ് പ്രദീപ് പണിക്കർ, ഡോ.മേഗലിഗം,പണിക്കർ, ലൈവ് വയറിന്റെ സി.ഒ.ഒ ഷിബു പീതാംബരൻ, നാസ്കോം ഫ്യൂച്ചർ സ്കിൽസ് പ്രൈം പ്രതിനിധി ഊർമ്മിള എന്നിവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.