Sections

ഇന്ത്യയിൽ സുസ്ഥിരമായ ഇവി ചാർജിംഗ് ശൃംഖല വികസിപ്പിക്കുന്നതിന് ഡസ്സോൾട്ട് സിസ്റ്റംസുമായി കൈകോർത്ത് സ്റ്റാറ്റിക്

Saturday, May 04, 2024
Reported By Admin
Dassault Systèmes

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഇവി ചാർജിംഗ് ശൃഖലയായ സ്റ്റാറ്റിക്ക് വിശ്വസനീയവും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നതും ലാഭകരവുമായ ഇവി ചാർജിംഗ് സൗകര്യങ്ങളുടെ വികസനം ഇന്ത്യയിൽ സാധ്യമാക്കാൻ ഡസ്സോൾട്ട് സിസ്റ്റംസിൻറെ ത്രീഡിഎക്സ്പെരിയൻസ് വർക്ക്സ് ഉപയോഗിക്കുന്നു. ഇതിലൂടെ സുസ്ഥിര ഗതാഗതത്തിലേക്കുള്ള ഇന്ത്യയുടെ കുതിപ്പിന് വേഗം കൂട്ടാൻ സഹായിക്കുന്ന നൂതനമായ സങ്കേതങ്ങൾ വികസിപ്പിക്കാനും സ്റ്റാറ്റിക്കിന് കഴിയും.

ഉൽപ്പന്ന വികസനം, രൂപകൽപ്പന, ഉൽപ്പാദനം എന്നീ മേഖലയിൽ നേരിടുന്ന നിർണായക വെല്ലുവിളികളെ അതിജീവിക്കുകയാണ് സ്റ്റാറ്റിക് ഇതിലൂടെ ലക്ഷ്യമിടുന്നത്. വൈവിധ്യമാർന്ന ഉപഭോക്തൃ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഇവി ചാർജിംഗ് സൊല്യൂഷനുകൾ വേഗത്തിൽ രൂപകൽപ്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും അവലോകനം ചെയ്യുന്നതിനും ത്രീഡിഎക്സ്പെരിയൻസ് വർക്ക്സ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിലൂടെ സ്റ്റാറ്റിക്കിന് സാധിക്കും. ഡസ്സോൾട്ട് സിസ്റ്റംസിൻറെ ത്രീഡിഎക്സ്പെരിയൻസ് പ്ലാറ്റ്ഫോമിലെ ആപ്ലിക്കേഷനാണ് ത്രീഡിഎക്സ്പെരിയൻസ് വർക്ക്സ്.

ഇന്ത്യയുടെ ഇവി ചാർജിംഗ് അനുഭവത്തെ വിപ്ലവകരമായി മാറ്റാൻ സഹായിക്കുന്ന ശക്തമായ ശൃംഖല വികസിപ്പിക്കുകയാണ് സ്റ്റാറ്റിക് ലക്ഷ്യമിടുന്നത്. ഉപയോക്താക്കളുടെ സൗകര്യവും വാങ്ങൽ ശേഷിയിലും വിട്ടുവീഴ്ച ചെയ്യാതെ കലാവസ്ഥാ മാറ്റങ്ങളെ കുറിച്ച് അവബോധമുള്ള പൊതുസമൂഹത്തെ ഇലക്ട്രിക് വാഹങ്ങളുമായി ബന്ധിപ്പിക്കാനും ഹരിതമായ ഭാവിയിലേക്ക് വഴിയൊരുക്കാനും സഹായിക്കുന്ന തരത്തിൽ ഇന്ത്യയുടെ സുസ്ഥിര ഗതാഗത ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഡസ്സോൾട്ട് സിസ്റ്റംസുമായുള്ള സ്റ്റാറ്റിക്കിൻറെ പങ്കാളിത്തം സൂചിപ്പിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.