Sections

ഗ്രീൻ ഗോൾഡ് ആനിമേഷൻ 'ലേൺ വിത്ത് ഭീം' ഇന്ററാക്ടീവ് പഠന ആപ്ലിക്കേഷൻ പുറത്തിറക്കി

Friday, Nov 14, 2025
Reported By Admin
Green Gold Launches “Learn With Bheem” Kids Learning App

ഹൈദരാബാദ്: പ്രമുഖ ആനിമേഷൻ സ്റ്റുഡിയോ ആയ ഗ്രീൻ ഗോൾഡ് ആനിമേഷൻ കുട്ടികൾക്കായി 'ലേൺ വിത്ത് ഭീം' എന്ന ഇന്ററാക്ടീവ് പഠന ആപ്ലിക്കേഷൻ പുറത്തിറക്കി. രണ്ട് വയസ്സു മുതൽ എട്ട് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് വേണ്ടിയാണ് കളിയുമായി ബന്ധിപ്പിച്ച് വിദ്യാഭ്യാസം നൽകുന്ന ഈ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ആഗോളതലത്തിൽ ലഭ്യമായ ഈ ആപ്പ്, കുട്ടികളെ തങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളായ ഛോട്ടാ ഭീം, മൈറ്റി ലിറ്റിൽ ഭീം, ചുട്കി എന്നിവരുമായി സംവദിച്ചുകൊണ്ട് പഠിക്കാൻ കുട്ടികളെ സഹായിക്കും. ഭാഷാപരമായ കഴിവുകൾ, സംഖ്യാബോധം, സർഗ്ഗാത്മകത, യുക്തി, പ്രശ്നപരിഹാരം തുടങ്ങിയ പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ വിദഗ്ധരുടെ സഹായത്തോടെയാണ് ഉള്ളടക്കം തയ്യാറാക്കിയിരിക്കുന്നത്.

കുട്ടികളുടെ പ്രായമനുസരിച്ച് 2-3 വയസ്സുകാർക്ക് അക്ഷരങ്ങളും അക്കങ്ങളും ആകൃതികളും നിറങ്ങളും പഠിക്കാനുള്ള ലളിതമായ പസിലുകൾ, 4-5 വയസ്സുകാർക്ക് അടിസ്ഥാന ഗണിതവും ഭാഷാ നിർമ്മാണവും, 6-7 വയസ്സുകാർക്ക് ക്രോസ് വേഡുകൾ, സമയം പറയാനുള്ള പരിശീലനം, 8+ വയസ്സുകാർക്ക് ലോജിക് പസിലുകൾ, ക്വിസുകൾ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

പരസ്യങ്ങളോടെയും ഇൻ-ആപ്പ് പർച്ചേസുകളോടെയും, കൂടാതെ പ്രതിമാസ/വാർഷിക സബ്സ്ക്രിപ്ഷൻ പ്ലാനുകളോടുകൂടിയും ആപ്പ് ലഭ്യമാണ്. സുരക്ഷിതമായ ഡിജിറ്റൽ പഠനാന്തരീക്ഷമാണ് ആപ്പ് ഉറപ്പാക്കുന്നതെന്ന് ഗ്രീൻ ഗോൾഡ് ആനിമേഷൻ സ്ഥാപകനും സിഇഒയുമായ രാജീവ് ചിലക പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.