Sections

എംഎസ്എംഇകൾക്ക് ഉടനടി ഓൺലൈൻ വായ്പയുമായി പ്രമുഖ ബാങ്ക്

Tuesday, Jan 10, 2023
Reported By admin
msme

ഒരു കോടി രൂപ വരെ ഓൺലൈൻ ബിസിനസ് വായ്പകൾ ഉടനടി ലഭ്യമാക്കുന്നതാണ് ഈ സംവിധാനം


ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ഒരു കോടി രൂപ വരെ വായ്പ അനുവദിക്കുന്നതിന് ഉടനടി തത്വത്തിൽ അനുമതി നൽകുന്ന എംഎസ്എംഇ ഓലൈൻ വെബ് പോർട്ടൽ സൗത്ത് ഇന്ത്യൻ ബാങ്ക് അവതരിപ്പിച്ചു. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ നെടുംതൂണുകളിലൊായ എംഎസ്എംഇ മേഖലയെ കൂടുതൽ കരുത്തുറ്റതാക്കാൻ സർക്കാരും വിവിധ പദ്ധതികൾ നടപ്പിലാക്കി വരുമ്പോൾ ഇത്തരം സംരംഭങ്ങൾക്ക് പിന്തുണ വർധിപ്പിക്കുതിന്റെ ഭാഗമായാണ് സൗത്ത് ഇന്ത്യൻ ബാങ്ക് പുതിയ ഓൺലൈൻ വായ്പാ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഉടനടി ഫണ്ടുകൾ ലഭ്യമാക്കുന്ന ഈ വെബ് പോർട്ടൽ ആയിരക്കണക്കിന് ചെറുകിട, ഇടത്തരം സംരംഭകർക്ക് പ്രയോജനം ചെയ്യും.

ജിഎസ്ടി റിട്ടേണുകളെ അടിസ്ഥാനമാക്കി ഒരു കോടി രൂപ വരെ ഓൺലൈൻ ബിസിനസ് വായ്പകൾ ഉടനടി ലഭ്യമാക്കുന്നതാണ് ഈ സംവിധാനം. പ്രോസസിങ് പൂർണമായും ഓൺലൈൻ ആണ്. 10 മിനിറ്റിനകം വായ്പകൾക്ക് തത്വത്തിൽ അനുമതി ലഭ്യമാക്കുന്നതും ഈ പോർട്ടലിന്റെ സവിശേഷതയാണ്.

'ഇന്ത്യ എംഎസ്എംഇകളുടെ വലിയ കേന്ദ്രമാണ്. വളരെ വേഗത്തിൽ ഫണ്ട് ലഭ്യമാക്കി ഈ മേഖലയെ പിന്തുണയ്ക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ബിസിനസ് വികസിപ്പിക്കാൻ വായ്പകൾക്ക് പ്രയാസം നേരിടുന്ന ആഭ്യന്തര മേഖലയിലെ സംരംഭകർക്ക് ഈ പദ്ധതി വലിയ സഹായമാകും,' സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണൻ പറഞ്ഞു.

സംരംഭകർക്ക് എംഎസ്എംഇ ഓൺലൈൻ പോർട്ടലിൽ (https://msmeonline.southindianbank.com) തങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യാം. അടിസ്ഥാന വിവരങ്ങളും ജിഎസ്ടി വിശദാംശങ്ങൾ, പ്രോമോട്ടർമാരുടേയും ഈടിന്റേയും വിവരങ്ങൾ എന്നിവ നൽകിയാൽ വായ്പാ യോഗ്യത പോർട്ടൽ സ്വയം പരിശോധിച്ച് ഉടനടി സൂചനാ ടേം ഷീറ്റും നൽകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.