- Trending Now:
വ്യക്തിഗതമായ വിവരങ്ങള്‍ തേടി ബാങ്കുകള്‍ സന്ദേശങ്ങള്‍ അയക്കില്ല
പാന്‍ അപ്ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കുന്ന വ്യാജ സന്ദേശത്തില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. എസ്ബിഐ യോനോ അക്കൗണ്ട് ഇന്ന് ബ്ലോക്ക് ചെയ്യുമെന്നും ഉടന്‍ തന്നെ വിളിച്ച് പാന്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാനും നിര്‍ദേശിച്ചാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് മുന്നറിയിപ്പ് നല്‍കി.
ഇ-മെയില്‍, എസ്എംഎസ് വഴിയാണ് ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കുന്നത് സാമ്പത്തിക നഷ്ടത്തിന് ഇടയാക്കിയേക്കാം. എസ്ബിഐയുടെ പേരിലാണ് വ്യാജ സന്ദേശം. യോനോ അക്കൗണ്ട് ഇന്ന് ബ്ലോക്ക് ചെയ്യുമെന്നും സേവനം തുടര്‍ന്നും ലഭിക്കാന്‍ ഉടന്‍ തന്നെ വിളിച്ച് പാന്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാനും നിര്‍ദേശിച്ചാണ് വ്യാജ സന്ദേശം.
ലോണ്‍ മേള ഇന്നു മുതല്‍... Read More
ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ തന്നെ report.phishing@sbi.co.in ഇതില്‍ റിപ്പോര്‍ട്ട് ചെയ്യാനും പിഐബി ഫാക്ട് ചെക്ക് നിര്‍ദേശിക്കുന്നു. അല്ലാത്തപക്ഷം 1930ല്‍ വിളിച്ച് പരാതി നല്‍കാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഫാക്ട് ചെക്ക് ട്വീറ്റ് ചെയ്തു. വ്യക്തിഗതമായ വിവരങ്ങള്‍ തേടി ബാങ്കുകള്‍ സന്ദേശങ്ങള്‍ അയക്കില്ല. ഇത്തരത്തില്‍ വരുന്ന വ്യാജ സന്ദേശങ്ങളില്‍ വീഴരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.