Sections

കുടുംബശ്രീ കൂടുതല്‍ വളര്‍ച്ചയിലേക്ക്; സ്റ്റോറുകള്‍ എയര്‍പോര്‍ട്ടിലും 

Monday, Nov 14, 2022
Reported By admin
kudumbashree

ഭക്ഷ്യോല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍, കരകൗശല വസ്തുക്കള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുക


കോഴിക്കോട് വിമാനത്താവളത്തില്‍ കുടുംബശ്രീയുടെ സിഗ്‌നേച്ചര്‍ സ്റ്റോര്‍ തുറന്നു. ജില്ലയിലെയും, സംസ്ഥാനത്തെ മറ്റുപ്രദേശങ്ങളിലേയും കുടുംബശ്രീ യൂണിറ്റുകളിലുണ്ടാക്കുന്ന മികച്ച ഉല്‍പ്പന്നങ്ങള്‍ സ്റ്റോറില്‍ ലഭ്യമാകും. വിമാനത്താവളത്തിലെ രാജ്യാന്തര ഡിപ്പാര്‍ച്ചര്‍ ഹാളില്‍ 80 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് കുടുംബശ്രീ സ്റ്റോര്‍ സജ്ജീകരിച്ചിരിക്കുന്നത്. ഭക്ഷ്യോല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍, കരകൗശല വസ്തുക്കള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുക. 

രാജ്യത്തിനകത്തും, പുറത്തും സ്ത്രീസംരംഭകര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതി ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. സ്വാശ്രയസംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള കേന്ദ്രസര്‍ക്കാരിന്റെ അവസര്‍ (AVASAR) പദ്ധതിയ്ക്കു കീഴിലാണ് പുതിയ സംരംഭം. അവസര്‍ (AVASAR) പദ്ധതി പ്രകാരം, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കീഴില്‍പ്രവര്‍ത്തിക്കുന്ന എല്ലാ വിമാനത്താവളങ്ങളിലും വിപണനത്തിനുള്ള സൗകര്യമൊരുക്കും. 

100 മുതല്‍ 200 ചതുരശ്ര അടി വരെ വിസ്തീര്‍ണ്ണത്തിലാണ് സ്ലോട്ടുകള്‍ അനുവദിക്കുന്നത്. ചെന്നൈ, അഗര്‍ത്തല, ഡെറാഡൂണ്‍, അമൃത്സര്‍ എന്നിവിടങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ ഇതിനോടകം തന്നെ ഔട്ട്ലെറ്റുകള്‍ കമ്മീഷന്‍ ചെയ്തിട്ടുണ്ട്. പഫ്ഡ് റൈസ്, അച്ചാറുകള്‍ തുടങ്ങി വനിതകള്‍ നേതൃത്വം നല്‍കുന്ന സ്വയം സഹായ സംഘങ്ങളില്‍ നിന്നുമുള്ള വിവിധ ഉല്‍പ്പന്നങ്ങളാണ് ഇവിടെ വിപണനം നടത്തുന്നത്. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.