Sections

മിതമായ നിരക്കിൽ ഉത്പന്നങ്ങളുമായി കുടുംബശ്രീ

Saturday, Sep 16, 2023
Reported By Admin
Kudhumbashree

ഭക്ഷ്യോത്പന്നങ്ങൾ മിതമായ നിരക്കിൽ വിപണിയിലെത്തിച്ച് കുടുംബശ്രീ യൂണിറ്റ്. ചടയമംഗലം ഗ്രാമപഞ്ചായത്തിലെ ഉഷസ്സ് കുടുംബശ്രീ സംരംഭമായ ജെ എസ് എസ് ഫുഡ് പ്രോഡക്റ്റാണ് ഉത്പന്ന വൈവിദ്ധ്യത്തിന് പിന്നിൽ. സംരംഭകലോണായ ഒരു ലക്ഷം രൂപയിൽ തുടങ്ങിയ സംരംഭത്തിന്റെ മാസവരുമാനം നിലവിൽ 30000 രൂപയ്ക്ക് മുകളിലാണ്.

ജൂബിത, സഫീന, സന്ധ്യ എന്നിവരാണ് നേതൃത്വം നൽകുന്നത്. യന്ത്രസഹായമില്ലാതെയാണ് ഉത്പന്ന നിർമാണം. അരിപ്പൊടി, മുളകുപൊടി മല്ലിപ്പൊടി, കുരുമുളകുപൊടി, മഞ്ഞൾപൊടി, അവലോസുപൊടി, ചമ്മന്തിപ്പൊടി, മീൻ-നാരങ്ങ-മാങ്ങ-നെല്ലിക്ക അച്ചാറുകൾ, ഉണ്ണിയപ്പം, ചിപ്സ്, മിക്സ്ചർ, അച്ചപ്പം, മുറുക്ക് തുടങ്ങിയവയാണ് വിപണിയിൽ എത്തിക്കുന്നത്. പ്രദേശത്തോടൊപ്പം അഞ്ചൽ, ആയൂർ എന്നിവിടങ്ങളിലെ സൂപ്പർ മാർക്കറ്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിലേക്കും എത്തിക്കുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.