- Trending Now:
എന്റെ കേരളം പ്രദർശന വിപണന മേളയിൽ കുടുംബശ്രീ ഭക്ഷ്യമേളയിൽ 10.28 ലക്ഷം രൂപയുടെ വിറ്റുവരവ്. മേളയുടെ ആറാം ദിവസമായ മെയ് 21 ഉച്ചവരെയുള്ള കണക്കാണ്.
കുടുംബശ്രീ സംരംഭകരുടെ വ്യത്യസ്തമായ വിഭവങ്ങൾ മേളയിൽ ഭക്ഷണപ്രിയരുടെ മനം കവർന്നു. പത്തനംതിട്ട ഗ്രാൻഡ് സഫയും ബേക്കേഴ്സ് ബേക്കറും സ്ഥിരം വിഭവങ്ങളിൽ രുചിയുടെ വൈവിധ്യം തീർത്തു. ഒപ്പം തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ രുചികളും രസക്കൂട്ടായി. അട്ടപ്പാടിയിൽ നിന്നും വന്ന കാട്ടുചെമ്പകം കഫെ കുടുംബശ്രീ യൂണിറ്റിന്റെ ദോശയും ഊരു കാപ്പിയും പ്രിയപ്പെട്ടതായി. ബിരിയാണി, പത്തിരി, ചിക്കൻ, ജ്യൂസ്, ചായ പലഹാരങ്ങൾ, ചക്ക വിഭവങ്ങൾ എന്നിവ കൊണ്ട് സമൃദ്ധമായിരുന്നു കുടുംബശ്രീയുടെ ഭക്ഷണശാല. ഭക്ഷണത്തിനൊപ്പം കലാപരിപാടിയും ആസ്വദിക്കാനുള്ള സജീകരണം സന്ദർശകരെ തൃപ്തരാക്കി.
ഭക്ഷണശാലയ്ക്ക് പുറമെ കുടുംബശ്രീ സ്റ്റാളിൽ 90,180 രൂപയുടെ ഉൽപന്നങ്ങൾ വിറ്റഴിച്ചു. സർക്കാരിന്റെ ഒമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ശബരിമല ഇടത്താവളത്തിൽ മേയ് 16ന് ആരംഭിച്ച മേള ഇന്ന് (മെയ് 22) അവസാനിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.