- Trending Now:
പാലക്കാട്ടുകാരുടെ മനസ്സിനും നാവിനും പ്രിയപ്പെട്ട രുചികളുടെ വിസ്മയം തീർക്കാൻ എന്റെ കേരളം പ്രദർശന വിപണന മേളയിൽ കുടുംബശ്രീയുടെ ഫുഡ് കോർട്ട്.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മെയ് നാല് മുതൽ 10 വരെ സ്റ്റേഡിയം ബസ്റ്റാന്റിന് സമീപത്തുള്ള മൈതാനത്താണ് എന്റെ കേരളം പ്രദർശനമേള നടത്തുന്നത്.
അട്ടപ്പാടിയുടെ കാട്ടുരുചികൾ നിറഞ്ഞ 'വനസുന്ദരി' ഉൾപ്പെടെ പത്തോളം സ്റ്റാളുകൾ കുടുംബശ്രീയുടെ ഫുഡ് കോർട്ടായി ഒരുങ്ങും. പാലക്കാടൻ ബിരിയാണി, മലബാർ വിഭവങ്ങൾ, കാളൻ, കപ്പ, പലതരം ദോശകൾ, പായസം, പാനിപൂരി, ജ്യൂസുകൾ, കേക്കുകൾ തുടങ്ങി വിവിധ വിഭവങ്ങൾ സ്റ്റാളിൽ ഒരുങ്ങും.
കുടുംബശ്രീയുടെ രുചിവിരുന്നിനൊപ്പം, മിൽമയും ഫിഷറീസ് ഡിപ്പാർട്ട്മെന്റും ഫുഡ് കോർട്ടിനെ കൂടുതൽ ആകർഷകമാക്കും.വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകളും കൊമേഴ്ഷ്യൽ സ്റ്റാളുകളുൾപ്പടെ 250 ഓളം ശീതികരിച്ച സ്റ്റാളുകൾ എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമാകും.
പ്രവേശനം സൗജന്യമാണ്. പാർക്കിങ് സൗകര്യവും ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.