- Trending Now:
കുടുബശ്രീ സംരഭകരുടെ ഉൽപന്നങ്ങൾ കടകളിലൂടെ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിതരണക്കാരുടെയും സംരഭകരുടെയും യോഗം ചേർന്നു. ഉൽപന്നങ്ങൾ എങ്ങനെ വിപണിയിലെത്തിക്കാം എന്ന വിഷയത്തിൽ സംരഭകരും വിതരണക്കാരും തമ്മിൽ യോഗത്തിൽ ചർച്ച ചെയ്തു. ഉൽപന്നങ്ങളുടെ പ്രദർശനവും അവയുടെ വിപണന സാധ്യതകളെക്കുറിച്ചും യോഗത്തിൽ സംസാരിച്ചു.
ഹോട്ടൽ ഗസാലയിൽ ചേർന്ന യോഗത്തിൽ തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി സുഹറ, കുടുംബശ്രി അസി. ജില്ലാ മിഷൻ കോർഡിനേറ്റർമാരായ കൃഷ്ണദാസ്, അനുരാധ, സ്റ്റേറ്റ് അസി. പ്രോഗ്രാം മാനേജർ അഖിലേഷ്, ജില്ലാ പ്രോഗ്രാം മാനേജർ ചിന്ദു മാനസ്, ന്യൂട്രിമിക്സ് കൺസോർഷ്യം ഭാരവാഹി ഭാഗീരഥി മറ്റു സംരഭകർ, വിതരണക്കാർ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.