Sections

വെറും 350 രൂപയ്ക്ക് പ്രകൃതി രമണീയത ആസ്വദിച്ച് നഗരം ചുറ്റാന്‍ അവസരമൊരുക്കി കെഎസ്ആര്‍ടിസി

Tuesday, Apr 19, 2022
Reported By admin
ksrtc

ഡബിള്‍ ഡക്കര്‍ ബസിന്റെ രണ്ടാംനിലയുടെ മേല്‍ക്കൂര മാറ്റി സഞ്ചാരികള്‍ക്ക് കാഴ്ചകള്‍ കാണാവുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്

 

വെറും 350 രൂപയ്ക്ക് പ്രകൃതി രമണീയത ആസ്വദിച്ച് നഗരം ചുറ്റാന്‍ അവസരമൊരുക്കി കെഎസ്ആര്‍ടിസി. കെ.എസ്.ആര്‍.ടി.സി. തിരുവനന്തപുരം നഗരം സന്ദര്‍ശിക്കുന്നതിനായി എത്തിച്ചേരുന്ന വിനോദസഞ്ചാരികള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് തുടങ്ങുന്നു. ഇന്നലെ മുതലാണ് നഗരത്തിന്റെ സൗന്ദര്യവും പ്രധാന സ്ഥലങ്ങളും കാണാവുന്ന തരത്തില്‍ പകലും രാത്രിയും ട്രിപ്പുകള്‍ നടത്തുന്നത്.

ഡബിള്‍ ഡക്കര്‍ ബസിന്റെ രണ്ടാംനിലയുടെ മേല്‍ക്കൂര മാറ്റി സഞ്ചാരികള്‍ക്ക് കാഴ്ചകള്‍ കാണാവുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂര്‍സ് ആണ് സഞ്ചാരികള്‍ക്ക് ഈ സൗകര്യം ഒരുക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം 6.45-ന് കിഴക്കേക്കോട്ട ഗാന്ധിപാര്‍ക്കില്‍ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും.

വിദേശരാജ്യങ്ങളിലേതുപോലെ മേല്‍ക്കൂര ഒഴിവാക്കിയ ഡബിള്‍ ഡക്കര്‍ ഓപ്പണ്‍ ഡെക്ക് ബസ് കേരളത്തില്‍ത്തന്നെ ആദ്യത്തേതാണ്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടേറിയറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം, കോവളം, ലുലുമാള്‍ റൂട്ടിലാണ് രാത്രി സര്‍വീസ് നടത്തുന്നത്.

നിലവില്‍ വൈകുന്നേരം അഞ്ചു മുതല്‍ 10 വരെ നീണ്ടു നില്‍ക്കുന്ന നൈറ്റ് സിറ്റി റൈഡും രാവിലെ ഒമ്പത് മുതല്‍ നാലുവരെ നീണ്ടുനില്‍ക്കുന്ന ഡേ സിറ്റി റൈഡുമാണ് നടത്തുന്നത്. ഈ രണ്ട് സര്‍വീസിലും ടിക്കറ്റ് നിരക്ക് 250 രൂപയാണ്. പ്രാരംഭ ഓഫര്‍ എന്ന നിലയ്ക്ക് 200 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. യാത്രക്കാര്‍ക്ക് വെല്‍ക്കം ഡ്രിങ്ക്‌സ്, സ്‌നാക്‌സ് എന്നിവയും ലഭ്യമാക്കും. ഡേ ആന്‍ഡ് നൈറ്റ് റൈഡ് ഒരുമിച്ച് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് പ്രാരംഭ ഓഫര്‍ എന്ന നിലയ്ക്ക് ഒരു ദിവസം 350 രൂപയുടെ ടിക്കറ്റെടുത്താല്‍ മതി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.