- Trending Now:
കെഎസ്ആർടിസി-സ്വിഫ്റ്റിന് 700 സിഎൻജി ബസുകൾ വാങ്ങുവാൻ മന്ത്രിസഭയുടെ അനുമതി ലഭിച്ചു. കിഫ്ബിയിൽ നിന്ന്‌നാല് ശതമാനം പലിശ നിരക്കിൽ 455 കോടിരൂപ ലഭ്യമാക്കി പുതിയ ബസുകൾ വാങ്ങുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആർടിസി റീസ്ട്രക്ചറിങ്ങിന്റെ ഭാഗമായി നഷ്ടം കുറച്ച് വരുമാനം വർദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ ബസുകൾ വാങ്ങുന്നത്. 2017-ന് ശേഷം ഈ വർഷമാണ് 116 പുതിയ ബസുകൾ വാങ്ങി കെഎസ്ആര്ടിസി സ്വിഫ്റ്റിനായി സർവീസ് നടത്തുന്നത്.ഇന്ധനവിലവര്‍ധനവ് കണക്കിലെടുത്താണ് പരമ്പരാഗതമായി വാങ്ങിയിരുന്ന ഡീസല്‍ എന്‍ജിന്‍ ബസുകള്‍ക്ക് പകരം സിഎന്‍ജി ബസുകള്‍ തന്നെ വാങ്ങുന്നത്.
700 രൂപയ്ക്ക് ഒരു വണ്‍ ഡേ ട്രിപ്പ്; ടൂര്‍ പാക്കേജുമായി കെഎസ്ആര്ടിസി
... Read More
പുതിയ 700 ബസുകൾ നിരത്തിലിറങ്ങുന്നതോടെ പൊതുഗതാഗത സൗകര്യം മെച്ചപ്പെടുകയും കെഎസ്ആർടിസിയുടെ വരുമാനം ഗണ്യമായി കൂടുകയും ചെയ്യും. പുതിയ ബസുകൾ എത്തുന്നതോടെ ബസുകളുടെയും ജീവനക്കാരുടെയും അനുപാതവും ഇന്ധന ചെലവും കുറയുമെന്നും മന്ത്രി പറഞ്ഞു.
ഇപ്പോള്‍ കെഎസ്ആര്‍ടിസിയുടെ ഭാഗമായ 700 ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ റൂട്ടാണ് ഇങ്ങനെ സ്വിഫ്റ്റിലേക്ക് പോകുന്നത്. സ്വിഫ്റ്റിന് വഴിമാറുന്ന ബസുകള്‍, പുതിയ ബസുകള്‍ വരുന്ന മുറയ്ക്ക് ഓര്‍ഡിനറി സര്‍വീസിന് വേണ്ടി ഉപയോഗിക്കും. ജീവനക്കാരെ പുനഃക്രമീകരിച്ചാണ് സര്‍വീസ് നടത്തുക.
വിപണന സാധ്യത വര്‍ധിക്കും; ഇനി പച്ചക്കറികളും പഴങ്ങളും കെഎസ്ആര്‍ടിസിയില്‍... Read More
കെഎസ്ആര്‍ടിസിയുടെ ചിലവില്‍ അധികവും ഇന്ധനത്തിന് വേണ്ടി വിനിയോഗിക്കേണ്ടി വരുന്ന സ്ഥിതി ഒഴിവാക്കുന്നതിന് വേണ്ടിയാണ് സിഎന്‍ജി. ബസിലേക്ക് മാറുന്നത്. ഇതുവഴി ചിലവ് കുറച്ച് ലാഭം കൂട്ടാനാണ് കെഎസ്ആര്‍ടിസി. ലക്ഷ്യമിടുന്നത്. കെഎസ്ആര്‍ടിസി-സ്വിഫ്റ്റിന് 700 സിഎന്‍ജി ബസ്സുകള്‍ വാങ്ങുവാന്‍ മന്ത്രിസഭയുടെ അനുമതി ലഭിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു സ്ഥിരീകരിച്ചു. കിഫ്ബിയില്‍നിന്ന് നാല് ശതമാനം പലിശ നിരക്കില്‍ 455 കോടി രൂപ ലഭ്യമാക്കി പുതിയ ബസുകള്‍ വാങ്ങുമെന്നും മന്ത്രി പറഞ്ഞു കെഎസ്ആര്‍ടിസി-റീ സ്ട്രക്ചറിങ്ങിന്റെ ഭാഗമായി നഷ്ടം കുറച്ച് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ ബസുകള്‍ വാങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.
Story highlights: The KSRTC is buying700 new buses. CNG buses are being bought as part of the hike in the diesel price
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.