Sections

കൊച്ചിയിലെ തൊഴിൽ അപേക്ഷകരിൽ 45 ശതമാനവും വനിതകളെന്നു അപ്നാ ഡോട്ട് കോ റിപ്പോർട്ട്

Friday, Aug 25, 2023
Reported By Admin
Apna

കൊച്ചി: കൊച്ചിയിലെ പ്രൊഫഷണൽ മേഖലയിൽ വനിതകൾ വൻ മാറ്റങ്ങൾ വരുത്തുന്നതായി രാജ്യത്തെ പ്രീമിയർ തൊഴിൽ, പ്രഫഷണൽ നെറ്റ് വർക്കിങ് സംവിധാനമായ അപ്നാ ഡോട്ട് കോയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇവിടെ ലഭിക്കുന്ന തൊഴിൽ അപേക്ഷകളിൽ 45 ശതമാനവും വനിതകളിൽ നിന്നാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2,17,000 അപേക്ഷകൾ ലഭിച്ചപ്പോൾ അതിൽ 98,000 വനിതകളിൽ നിന്നായിരുന്നു. സെയിൽസ്, ബിസിനസ് ഡെവലപ്മെൻറ്, ഉപഭോക്തൃ പിന്തുണ, അഡ്മിനിസ്ട്രേറ്റീവ്, ബാക്ക് ഓഫീസ് സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിലായി നിരവധി അവസരങ്ങളാണ് ഈ തൊഴിൽ പ്ലാറ്റ് ഫോം ഒരുക്കുന്നത്. 2023 ആദ്യ പകുതിയിൽ 5400 പോസ്റ്റിങുകളാണ് ഈ മേഖലകളിലായി നടത്തിയത്. കൊച്ചിയിൽ ഓരോ ദിവസവും 30 പുതിയ ജോലി അവസരങ്ങൾ വീതമാണ് ഉയർന്നു വരുന്നത്.

കൊച്ചിയുടെ ഈ മാറ്റത്തിൽ നിർണായക സംഭാവനകൾ നൽകാനായതിൽ അഭിമാനമുണ്ടെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ അപ്നാ ഡോട്ട് കോ സിഇഒയും സ്ഥാപകനുമായ നിർമിത പരീഖ പറഞ്ഞു. തൊഴിൽ സംബന്ധമായ ഓരോ വ്യക്തിയുടേയും നീക്കങ്ങൾക്കു ശക്തി പകരുന്നതാണു തങ്ങളുടെ സംവിധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.