Sections

ഇന്നു മുതല്‍ നിങ്ങളെ ബാധിക്കുന്ന ഈ മാറ്റങ്ങള്‍ അറിയൂ; നഷ്ടം വരാതെ നോക്കാം

Tuesday, Mar 01, 2022
Reported By Admin
plan

നിരവധി മാറ്റങ്ങള്‍ ഇന്നു മുതല്‍ യാഥാര്‍ത്ഥ്യമാകും. അവയെന്തൊക്കെയെന്ന് അറിയാം

 

2022 ലെ പുതിയ മാസമാണ ഇന്ന് തുടങ്ങിയിരിക്കുന്നത്.  കോവിഡ് കാലത്തെ രാജ്യാന്തര യാത്രാനിയന്ത്രണങ്ങള്‍ മാറുന്നതുള്‍പ്പടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന നിരവധി മാറ്റങ്ങള്‍ ഇന്നു മുതല്‍ യാഥാര്‍ത്ഥ്യമാകും. അവയെന്തൊക്കെയെന്ന് അറിയാം.

ഇന്ത്യ പോസ്റ്റ് പേമെന്റ്  ബാങ്ക് 

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ ടോള്‍ ഫ്രീ നമ്പര്‍ നാളെ മുതല്‍ മാറും. നാളെ മുതല്‍ എന്തെങ്കിലും തട്ടിപ്പുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍  1800 - 8899 -860 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്.

പലിശ നിരക്ക് 

ബാങ്ക് ഓഫ് ബറോഡയുടെ സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള  പുതുക്കിയ പലിശ നിരക്കുകള്‍ പ്രാബല്യത്തില്‍. ഒരു വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 5.10% ആണ് പുതുക്കിയ പലിശ നിരക്ക്.

ഡി ബി എസ് ബാങ്കിന് പുതിയ  ഐ എഫ് എസ് സി

ലക്ഷ്മി വിലാസ് ബാങ്ക് 2020 നവംബറില്‍ ഡി ബി എസ് ബാങ്കുമായി ലയിച്ചിരുന്നു. ലക്ഷ്മി വിലാസ് ബാങ്കിന്റെ ഐ എഫ് എസ്  കോഡുകള്‍ നാളെ മുതല്‍ ഉപയോഗത്തിലില്ല. പകരം മാര്‍ച്ച് 1 മുതല്‍  ഡി ബി എസ് ബാങ്കിന്റെ പുതിയ ഐ എഫ് എസ് കോഡുകള്‍ ഉപയോഗിക്കണം. പഴയ എം ഐ സി ആര്‍ ഉള്ള ചെക്കുകളും നാളെമുതല്‍  സ്വീകരിക്കില്ല.

എല്‍ പി ജി 

 രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ  ബാരലിന് 105 ഡോളര്‍ വരെ ബാരലിന് ഉയര്‍ന്ന ശേഷം ഇപ്പോള്‍ 103 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇത് ഇനിയും കൂടുവാന്‍ സാധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 80 ശതമാനത്തോളം അസംസ്‌കൃത എണ്ണ  ഇറക്കുമതി ചെയ്യുന്ന ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, എല്‍ പി ജി നിരക്കുകള്‍ മാര്‍ച്ച് പകുതിയോടെ  ഉയരും. കുടുംബ ബജറ്റുകളുടെ താളം തെറ്റാന്‍ ഇത് കാരണമാകും


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.