Sections

കടലിനു നടുവിലെ ആഡംബര കൊട്ടാരം; അനന്ത് അംബാനിയുടെ ലക്ഷ്വറി വില്ലയെ കുറിച്ച് അറിയേണ്ടേ?

Tuesday, Aug 30, 2022
Reported By admin
ambani

ഈ വില്ലയുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിഞ്ഞ് അമ്പരന്നിരിക്കുകയാണ് ലോകം

 

ഈയടുത്താണ് റിലയന്‍സ് സാമ്രാജ്യത്തിന്റെ അധിപന്‍ മുകേഷ് അംബാനി തന്റെ ഇളയ മകന്‍ അനന്ത് അംബാനിക്ക് വേണ്ടി ലക്ഷ്വറി വില്ല വാങ്ങിയത്. ദുബായിലെ പാം ജുമെയ്‌റയിലാണ് ലക്ഷ്വറി വില്ല സ്ഥിതി ചെയ്യുന്നത്. കടലിനു നടുവിലെ ആഡംബര കൊട്ടാരമാണ് ഈ വീട്. ഈ വില്ലയുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിഞ്ഞ് അമ്പരന്നിരിക്കുകയാണ് ലോകം. 

അതിസമ്പന്നര്‍ മാത്രം വസതി സ്വന്തമാക്കുന്ന ദുബായിലെ പാം ജുമെയ്റയില്‍ ആണ് മുകേഷ് അംബാനി മകന്‍ അനന്തിന് വേണ്ടി വില്ല വാങ്ങിയത്. ഈന്തപ്പനയുടെ ആകൃതിയിലുള്ള കൃത്രിമ ദ്വീപസമൂഹമാണ് പാം ജുമെയ്റ. 80 മില്ല്യണ്‍ ഡോളര്‍ അതായത് ഏകദേശം 639 കോടി രൂപയ്ക്കാണ് അംബാനി ഈ വില്ല സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

ഇളയ മകനായി വാങ്ങിയ ഈ വില്ലയില്‍ പത്ത് കിടപ്പുമുറികളും സ്വകാര്യ സ്പാ, ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പൂളുകള്‍ തുടങ്ങിയ ആഡംബര സൗകര്യങ്ങളുമുണ്ട്. നീലകടലിന്റെ അതിമനോഹരമായ കാഴ്ചകളുള്ള ആഡംബര ഹോട്ടലുകള്‍, ഗ്ലിറ്റ്‌സി ക്ലബ്ബുകള്‍, സ്പാകള്‍, റെസ്റ്റോറന്റുകള്‍, ആകര്‍ഷകമായ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങള്‍ എന്നിങ്ങനെയുള്ള ആഡംബരങ്ങള്‍ പാം ജുമൈറയില്‍ ഉണ്ട്.

ഡേവിഡ് ബെക്കാമും വിക്ടോറിയ ബെക്കാമും ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാനും അനന്ത് അമ്പാനിയുടെ പുതിയ അയല്‍ക്കാരാകും. മുകേഷ് അംബാനി നടത്തിയ ഈ  പ്രോപ്പര്‍ട്ടി ഇടപാട് രഹസ്യമായിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനായ  മുകേഷ് അംബാനി ലോക സമ്പന്നരുടെ പട്ടികയില്‍ 11-ാം സ്ഥാനത്താണ്. 91.9 ബില്യണ്‍ ഡോളര്‍ ആണ് മുകേഷ് അമ്പാനിയുടെ ആസ്തി.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.