Sections

മലയാളികളും വീട് നിർമ്മിക്കുന്നതിലെ അനാവശ്യ ധൂർത്തും

Sunday, Jan 21, 2024
Reported By Admin
House Construction

മലയാളികൾ ഏറ്റവും കൂടുതൽ പണം ചിലവാക്കുന്ന ഒന്നാണ് വീട്. തൊട്ട് അയൽവക്കത്തെ വീടിനെക്കാളും മനോഹരമായ വീട് തനിക്ക് വേണമെന്ന് ആഗ്രഹിച്ചുകൊണ്ട് അതിനുവേണ്ടി വലിയ തുകകൾ ബാങ്കിൽ നിന്ന് ലോൺ എടുക്കുകയോ കടം വാങ്ങുകയോ ചെയ്ത് വീട് വയ്ക്കുകയും. ജീവിതകാലം മുഴുവൻ ബാങ്ക് ലോൺ അടച്ച് ജീവിക്കാൻ വിധിക്കപ്പെട്ടവരാണ് മിക്ക മലയാളികളും. 50% മലയാളികളുടെയും പൊതുവായിട്ടുള്ള സ്വഭാവമാണ് ഇത്. ഈ സ്വഭാവത്തിൽ നിന്നും മലയാളികൾക്ക് എങ്ങനെ രക്ഷപ്പെടാം എന്നതിനെക്കുറിച്ചാണ് ഇന്നത്തെ ലേഖനം.

വീടെന്നു പറയുന്നത് ഏതൊരാളിന്റെയും സ്വപ്നമാണ്. സ്വന്തമായി വീട് സമ്പാദിക്കുക എന്നത് എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ്. എന്നാൽ വയ്ക്കുന്ന സമയത്ത് ചില കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ അത് ഒരു വലിയ ബാധ്യത ആകാതിരിക്കാൻ സാധിക്കും. താഴെ പറയുന്ന ഈ കാര്യങ്ങൾ വീട് വയ്ക്കുന്നതിനു മുൻപേ ശ്രദ്ധിക്കണം. അത് നിങ്ങളുടെ ജീവിതത്തിന് ഗുണകരമായി ഫലിക്കുകയും ചെയ്യും.

  • വീട് ഏറ്റവും അത്യാവശ്യ വസ്തു തന്നെയാണ് അതിൽ സംശയം ഒന്നുമില്ല. വീട് വയ്ക്കുമ്പോൾ നിങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന വീടു മാത്രമാണ് വയ്ക്കേണ്ടത്.
  • മറ്റുള്ളവരുടെ സംതൃപ്തിക്ക് വേണ്ടി വീട് വയ്ക്കുവാൻ പാടില്ല. അപ്പുറത്തെ വീട് ഇങ്ങനെ ആയതുകൊണ്ട് എനിക്കും അതുപോലെ വീട് വേണം,മറ്റുള്ളവരെക്കാൾ വലിയ വീട് വേണം എന്നിങ്ങനെയുള്ള ചിന്തയോടെ മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയുള്ള വീടല്ല നിങ്ങൾക്ക് വേണ്ടത്. നിങ്ങളുടെ ബഡ്ജറ്റിൽ ഇണങ്ങിയത് നിങ്ങളുടെ വീട്ടിലെ കുടുംബാംഗങ്ങളുടെ എണ്ണം അനുസരിച്ച് അതിന് അനുയോജ്യമായ വീടാണ് വയ്ക്കേണ്ടത്.
  • വൃത്തിയിലും ഭംഗിയിലുമാണ് ഒരു വീടിന്റെ സൗന്ദര്യം. ഒരു വീട്ടിൽ രണ്ടു പേരെ താമസിക്കാനുള്ളൂ പക്ഷെ അവർ വയ്ക്കുന്നത് അഞ്ച് മുറികളുള്ള വീടാണെകിൽ അത് വൃത്തിയാക്കാൻ തന്നെ ബുദ്ധിമുട്ടായിരിക്കും. അങ്ങനെ കുറച്ചു കഴിയുമ്പോൾ അത് വളരെ വൃത്തിഹീനമായ മോശപ്പെട്ട വീടായി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്. ചെറിയ ഒരു കുടുംബത്തെ സംബന്ധിച്ചിടത്തോളം ആയിരം സ്ക്വയർഫീറ്റിന് താഴെയുള്ള വീടാണെങ്കിൽ അവർക്ക് സ്വയം പരിപാലിച്ച് വൃത്തിയായി സംരക്ഷിക്കാൻ സാധിക്കും. വൃത്തിയായും അടുക്കും ചിട്ടയോടും കൂടിയുള്ള വീടാണ് നല്ല ഒരു വീട് മനസ്സിലാക്കുക.
  • വീട് വയ്ക്കുന്ന സമയത്ത് ലോണെടുത്താണ് വീട് വയ്ക്കുന്നത് എന്നുണ്ടെങ്കിൽ നിങ്ങളുടെ ശമ്പളത്തിന്റെ 20% മാത്രമാണ് അതിനു വേണ്ടി ചെലവഴിക്കേണ്ടത്. നിങ്ങളുടെ ശമ്പളത്തിന്റെ 50- 60 ശതമാനം വീടിനുവേണ്ടി മാറ്റിവയ്ക്കുകയാണെങ്കിൽ ദൂരെ വ്യാപകമായ പ്രശ്നങ്ങൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്. ശമ്പളത്തിന്റെ 20 ശതമാനത്തിന് മുകളിൽ ഒരിക്കലും വീടിന് വേണ്ടിയുള്ള ഇഎംഐയായി ചിലവഴിക്കാൻ ഇടവരരുത്. വീടിനു വേണ്ടി ചിലവാക്കുന്ന പൈസ ഒരിക്കലും മാർക്കറ്റിൽ തിരിച്ച് കിട്ടുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ ഇൻവെസ്റ്റ്മെന്റ് ചെയ്യുന്ന സമയത്ത് അമിതമായ ഒരു തുക വീടിന് വേണ്ടി ചിലവാക്കാതിരിക്കുക.
  • മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാൻ വേണ്ടി തയ്യാറാവാതിരിക്കുക. നാം നമ്മുടെ ലക്ഷ്യങ്ങൾ നിറവേറ്റാൻ വേണ്ടിയുള്ള ഒരു ജീവിതമാണ് വേണ്ടത്. അപ്പുറത്ത് എന്താണ് നടക്കുന്നത് എന്ന് അറിയാനുള്ള മലയാളികളുടെ മോശമായ ചിന്താഗതി ദൂരെ കളയുക.
  • ദുരഭിമാനമാണ് പലരെക്കൊണ്ടും കടം വാങ്ങിപ്പിച്ച് വലിയ വീടുകൾ വയ്ക്കാനുള്ള കാരണം. ഈ ദുരഭിമാനത്തിനെ ദൂരെ കളയുക. നമുക്ക് ആവശ്യമുള്ള കാര്യങ്ങൾ നമുക്ക് മതി മറ്റുള്ളവർക്ക് ആവശ്യമായ കാര്യങ്ങൾ അവർ ചെയ്യട്ടെ. നിങ്ങളുടെ വീട് എന്ന് പറയുന്നത് നിങ്ങളുടെ സങ്കൽപ്പത്തിനും ആവശ്യത്തിനും കഴിവിന് അനുസരിച്ചുള്ളതായിരിക്കും.
  • വലിയ വീടിനേക്കാൾ ആവശ്യമുള്ള വലുപ്പത്തിലുള്ള വീട് വയ്ക്കുന്നവനാണ് പ്രകൃതിയെ സ്നേഹിക്കുന്നവൻ. നിങ്ങൾ ഒരു വീട് വയ്ക്കുന്ന സമയത്ത് എത്ര മലകളെയും കുന്നുകളെയും ആണ് നശിപ്പിച്ചു കൊണ്ടാണ് ഒരു വീട് വയ്ക്കുവാൻ സാധിക്കുന്നത്. വീടിന് ആവശ്യമായ ബിൽഡിംഗ് മെറ്റീരിയലുകൾ പ്രകൃതിയെ നശിപ്പിച്ചു ഉണ്ടാക്കുന്നവയാണ്. അമിതമായി പ്രകൃതിയെ ചൂഷണം ചെയ്യാതെ നിങ്ങൾക്ക് ആവശ്യമുള്ളവ മാത്രം ചെയ്യുക. വലിയ വീട് വയ്ക്കുന്ന സമയത്ത് ഇഷ്ടികകളോ ഹോളോബ്രിക് സിമന്റ് മണൽ അതുപോലെ മറ്റു ഇലക്ട്രിക്കൽ പ്ലംബിംഗ് സാധനങ്ങൾ ഒക്കെ പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ടാണ് നിർമ്മിക്കുന്നത് എന്ന ഓർമ്മ നിങ്ങൾക്കുണ്ടാകണം. വലിയ വീടുകളേക്കാലും ചെറിയ വീടുകളാണ് പ്രകൃതിക്ക് അനുയോജ്യമായത് എന്ന് തീർച്ചയായും ഓർക്കണം.
  • വ്യക്തമായ പ്ലാനിങ് നടത്തിയതിനുശേഷം ആണ് വീട് വയ്ക്കേണ്ടത്. ഏത് സാധനങ്ങളും പ്രകൃതിയെ നശിപ്പിക്കാതെ ദീർഘകാലം നിലനിൽക്കുന്ന സാമ്പത്തിക ബഡ്ജറ്റിന് നിങ്ങൾക്ക് ച്ചേരുന്ന മെറ്റീരിയൽ നോക്കിയാണ് വാങ്ങിക്കേണ്ടത് പലരും കബളിപ്പിക്കപ്പെടുന്നുണ്ട്. പർച്ചേസ് ചെയ്യുന്ന സമയത്ത് വ്യക്തമായ മുന്നൊരുക്കങ്ങൾ നടത്തി പ്ലാനിങ്ങോടെ മാത്രമേ വീട് വയ്ക്കുവാൻ പാടുള്ളൂ.
  • ചില വിദേശ രാജ്യങ്ങളിൽ വീട് വയ്ക്കുവാൻ നിയമങ്ങൾ ഉണ്ട്. അവർക്ക് തോന്നുന്ന പോലെ വലുതോ ചെറുതോ ആയി വീട് വയ്ക്കുവാൻ സാധിക്കില്ല വീട്ടിലെ അംഗ സംഖ്യകളുടെ എണ്ണം,വയ്ക്കാൻ പോകുന്ന സ്ഥലം എന്നിവയൊക്കെ അടിസ്ഥാനത്തിലാണ് വീട് വയ്ക്കുവാനുള്ള പെർമിറ്റ് കൊടുക്കാറുള്ളത്. വീട് വയ്ക്കുന്നതിനുള്ള പ്ലാനുകളും അവിടത്തെ പ്രാദേശിക സർക്കാർ നിർദ്ദേശപ്രകാരമാണ്. എന്നാൽ ഇന്ത്യയിൽ മാത്രമാണ് തോന്നുന്നത് പോലെ പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ട് വീട് വയ്ക്കുവാനുള്ള പെർമിറ്റുകൾ കൂടുതലും കൊടുക്കുന്നത്. ഭാവിയിൽ ഇതിനൊരു മാറ്റം വന്നേക്കാം കാരണം നമ്മുടെ നാട്ടിൽ അമിതമായി വീടുകൾ ഇങ്ങനെ വയ്ക്കുന്നത് കൊണ്ട് പ്രകൃതി നശീകരണവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ നമ്മൾ വളരെയധികം ശ്രദ്ധിച്ചു നിങ്ങളുടെ നാട്ടിൽ നിങ്ങളുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് മാത്രമാണ് വീട് വെക്കേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.