- Trending Now:
ഫിഷറീസ് വകുപ്പിന് കീഴിൽ മത്സ്യത്തൊഴിലാളി വനിതകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസ്സിസ്റ്റൻസ് ടു ഫിഷർവിമെൻ വഴി നടപ്പിലാക്കുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് റിവോൾവിങ് ഫണ്ടായി പലിശ രഹിത വായ്പ നല്കുന്ന പദ്ധതിയാണിത്. ഫിഷറീസ് ഫാമിലി രജിസ്റ്റർ (എഫ്എഫ്ആർ) അംഗത്വമുള്ള മത്സ്യത്തൊഴിലാളി വനിതകൾ ചേർന്ന് അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ മൽസ്യകച്ചവടം, പീലിംഗ്, മീൻ ഉണക്കൽ, മൽസ്യ സംസ്കരണം എന്നീ മേഖലകളിൽ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളി സ്ത്രീകളായിരിക്കണം. പ്രായപരിധിയില്ല. സാഫിൽ നിന്നും ആനുകൂല്യം കൈപറ്റിയവർക്കു അപേക്ഷ സമർപ്പിക്കാൻ കഴിയില്ല.
അപേക്ഷകൾ ജില്ലയിലെ മത്സ്യഭവനുകൾ, സാഫ് നോഡൽ ഓഫീസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, www.fisheries.kerala.gov.in, www.safkerala.org എന്നിവിടങ്ങളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 2025 ജൂലൈ 25 ന് വൈകുന്നേരം 5 മണി വരെ അതാത് മത്സ്യഭവനുകളിൽ സ്വീകരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.