- Trending Now:
നിലയ്ക്കലിലെയും പമ്പയിലെയും ബസുകളില്‍ വലിയ തിരക്കാണ് നിലവില്‍ അനുഭവപ്പെടുന്നത്
ശബരിമലയിലേക്ക് അധിക സര്‍വീസുകള്‍ നടത്താന്‍ കെ.എസ്.ആര്‍.ടി.സി.ക്ക് ഹൈക്കോടതി നിര്‍ദേശം. പമ്പയിലെയും നിലക്കലിലെയും തിരക്കു കുറയ്ക്കാന്‍ നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു. വിഷയത്തില്‍ സ്വമേധയാ ഇടപെട്ടാണ് ഹൈക്കോടതി നിര്‍ദേശങ്ങള്‍ നല്‍കിയത്.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും ഇതു സംബന്ധിച്ച് ഹൈക്കോടതി നിര്‍ദേശം നല്‍കി. അധിക ബസ് സര്‍വീസ് അനുവദിക്കുന്ന കാര്യത്തില്‍ അടിയന്തരമായി തീരുമാനമുണ്ടാകണമെന്നും കോടതി പറഞ്ഞു.
ശബരിമലയില്‍ ഹെലികോപ്റ്ററിലെത്തുന്ന വിഐപിമാര്‍ക്ക് പ്രത്യേക പരിഗണന നല്‍കാനാവില്ല... Read More
നിലയ്ക്കലിലെയും പമ്പയിലെയും ബസുകളില്‍ വലിയ തിരക്കാണ് നിലവില്‍ അനുഭവപ്പെടുന്നത്. ഈ റൂട്ടില്‍ ആവശ്യത്തിന് ബസ് സര്‍വീസുകള്‍ ഇല്ല. അഞ്ചുമിനിറ്റ് കൂടുമ്പോഴാണ് റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. തിരക്കു കാരണം ശബരിമലയിലെത്തുന്ന മുതിര്‍ന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ദൂരദേശങ്ങളില്‍നിന്നെത്തുന്ന യാത്രക്കാരെയും ഇത് വലിയ തോതില്‍ വലയ്ക്കുന്നു. ഉള്ള ബസ്സുകളില്‍ത്തന്നെ തീര്‍ഥാടകരെ കുത്തിനിറച്ച് കൊണ്ടുപോകേണ്ട അവസ്ഥയുമാണ്. ഇതോടെയാണ് ഹൈക്കോടതി ഇക്കാര്യത്തില്‍ അടിയന്തരമായ നടപടി ആവശ്യപ്പെട്ട് ഇടപെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.