Sections

വര്‍ക്ക് ഫ്രം ഹോം സംവിധാനം നിര്‍ത്തലാക്കി സര്‍ക്കാര്‍

Wednesday, Feb 16, 2022
Reported By admin
work form home

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഇളവുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്

 

കേരളത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന വര്‍ക്ക് ഫ്രം ഹോം സംവിധാനം അവസാനിച്ചു.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍,സ്വകാര്യ ആശുപത്രികളിലെ ചില പ്രത്യേക വിഭാഗം ജീവനക്കാര്‍ക്ക് അനുവദിച്ച ഇളവ് പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.ഉത്തരവ് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.

ഭിന്നശേഷി വിഭാഗങ്ങള്‍,മുലയൂട്ടുന്ന അമ്മമാര്‍,രോഗബാധിതര്‍ എന്നീ വിഭാഗങ്ങള്‍ക്കായിരുന്നു മൂന്നാംഘട്ടത്തില്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയിരുന്നത്.കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഇളവുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.


രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം തുടങ്ങിയതോടെ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്. നാലായിരത്തോളം മരണങ്ങളാണ് മൂന്നാം തരംഗത്തില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കേരളത്തിലും കൊവിഡ് സാഹചര്യം മോശമായിരുന്നു. പ്രതിദിനം അര ലക്ഷത്തോളം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.മൂന്നാം തരംഗത്തില്‍ ഒമിക്രോണ്‍ വകഭേദമാണ് വ്യാപിച്ചിരുന്നത്. അതുകൊണ്ട് തന്നെ വ്യാപന തോതും കൂടുതലായിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകളില്‍ കഴിയാവുന്നത്ര വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

കോവിഡിനെ തുടര്‍ന്ന് തൊഴിലിടങ്ങില്‍ ഏറെ പ്രചാരം നേടിയ തൊഴില്‍ രീതികളില്‍ ഒന്നാണ് വര്‍ക്ക് ഫ്രം ഹോം. ജീവനക്കാരനെ സംബന്ധിച്ചും തൊഴിലുടമയെ സംബന്ധിച്ചും വര്‍ക്ക് ഫ്രം ഹോം നേട്ടത്തിനും അതുപോലെ തന്നെ കോട്ടത്തിനും വഴിവയ്ക്കുന്നുവെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നെങ്കിലും പല ജീവനക്കാരും ഓഫീസുകളിലേക്ക് മടങ്ങിയെത്താന്‍ തയാറാകുന്നില്ലെന്നതാണ് നിലവിലെ പ്രതിസന്ധി. പല കമ്പനികളും ചെലവുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി വര്‍ക്ക് ഫ്രം ഹോം പ്രോല്‍സാഹിപ്പിക്കുന്നുമുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.