Sections

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍; വായ്പ നല്‍കി വളര്‍ത്താന്‍ കേരളം

Thursday, Jan 20, 2022
Reported By admin
low interest loans

സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി,കേരള ബാങ്ക് എന്നിവരുടെ സഹകരണത്തോടെ കുറഞ്ഞ പലിശ നിരക്കില്‍ പ്രവാസി സംരംഭകര്‍ക്ക് വായ്പ നല്‍കാന്‍ നടപടി സ്വീകരിക്കും

 

ഒരു ലക്ഷം സംരംഭങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആരംഭിക്കാനുള്ള പദ്ധതിയായ സംരംഭക വര്‍ഷത്തിന്റെ ഭാഗമായി പ്രവാസികള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കാന്‍ കേരള സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്.നോര്‍ക്ക എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ അടക്കമുള്ളവരുമായി നടന്ന ഉന്നതതല ചര്‍ച്ചയിലാണ് വിഷയത്തില്‍ ധാരണയിലെത്തിയത്.

വരുന്ന സാമ്പത്തിക വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ തുടങ്ങാനാണ് വ്യവസായ വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി,കേരള ബാങ്ക് എന്നിവരുടെ സഹകരണത്തോടെ കുറഞ്ഞ പലിശ നിരക്കില്‍ പ്രവാസി സംരംഭകര്‍ക്ക് വായ്പ നല്‍കാന്‍ നടപടി സ്വീകരിക്കും.സര്‍ക്കാരിന്റെ സബ്‌സിഡിയും നല്‍കാന്‍ പദ്ധതിയുണ്ട്.

ഇതിനോടകം പ്രവാസികളുടെ നേതൃത്വത്തില്‍ 3500 എംഎസ്എംഇകളാണ് ആരംഭിച്ചിട്ടുള്ളത്.ഇത് ഒരു ലക്ഷത്തിലേക്ക് എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.പ്രവാസി സംരംഭകര്‍ക്കായി വ്യവസായ വകുപ്പും നോര്‍ക്കയും ചേര്‍ന്ന് പരിശീലന പരിപാടികള്‍ ഒരുക്കും.പ്രവാസികളുടെ നൈപുണ്യം വ്യവസായങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനും പരിപാടി തയ്യാറാക്കും.

ജില്ലാ വ്യവസായ കേന്ദ്രങ്ങളും നോര്‍ക്ക സംരംഭക സഹായ കേന്ദ്രങ്ങളും എകോപിപ്പിച്ച് ഇതിനുള്ള കര്‍മ്മ പരിപാടി തയ്യാറാക്കാനും തീരുമാനമായി.ഒരു തദ്ദേശ സ്ഥാപനത്തില്‍ ഒരു ഉത്പന്നം എന്ന പദ്ധതി അനുസരിച്ച് പ്രവാസി സംരംഭകര്‍ക്ക് അവസരങ്ങള്‍ നല്‍കും.സംരംഭങ്ങളുടെ ശ്രേണിയും വലുപ്പവും വര്‍ദ്ധിപ്പിക്കുന്നതിനു സംരംഭക വര്‍ഷത്തില്‍ പദ്ധതി തയ്യാറാക്കുമെന്നും വ്യവസായ മന്ത്രി കൂട്ടിച്ചേര്‍ത്തു.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.