- Trending Now:
കോവളം/തിരുവനന്തപുരം: കേരളത്തിന്റെ സമ്പന്നമായ കൈത്തറി പാരമ്പര്യത്തെയും പ്രാദേശിക കരകൗശല വൈദഗ്ധ്യത്തെയും ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് ഒരുക്കുന്ന ഗിഫ്റ്റ് എ ട്രഡിഷൻ പദ്ധതിക്ക് ജൂൺ 30 ന് തുടക്കമാകും.
കൈത്തറി വസ്ത്രങ്ങൾ മാത്രം ഉൾപ്പെടുത്തി ആകർഷകമായി രൂപകൽപ്പന ചെയ്ത പ്രത്യേക ഗിഫ്റ്റ് ബോക്സിന്റെ അനാച്ഛാദനവും ചടങ്ങിന്റെ ഉദ്ഘാടനവും ടൂറിസം സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥ് കോവളം വെള്ളാറിലെ ക്രാഫ്റ്റ്സ് വില്ലേജിൽ വൈകിട്ട് 5.30 ന് നിർവഹിക്കും. എം.വിൻസെന്റ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷനാകും.
കൈത്തറി മേഖലയ്ക്ക് കൂടുതൽ വിപണി സാധ്യതകൾ തുറന്നുനൽകുകയും, അതോടൊപ്പം കേരളത്തിന്റെ തനത് ഉൽപ്പന്നങ്ങളെ ഔദ്യോഗിക - വിശേഷ സമ്മാന സംസ്കാരത്തിന്റെ ഭാഗമാക്കുകയുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ക്രാഫ്റ്റ് വില്ലേജ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ടി.യു ശ്രീപ്രസാദ് പറഞ്ഞു.
കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെയും കരകൗശല പാരമ്പര്യത്തെയും പ്രതിനിധീകരിക്കുന്ന ഉൽപ്പന്നമാണ് ക്രാഫ്റ്റ് വില്ലേജ് ഒരുക്കുന്ന 'ഗിഫ്റ്റ് എ ട്രഡീഷൻ' എന്ന സമ്മാനപ്പെട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.