- Trending Now:
കൊച്ചി: ആഗോളതലത്തിൽ ശ്രദ്ധേയമായ കാൻ ചലച്ചിത്രമേളയിൽ മൂന്നാം വട്ടവും സാന്നിധ്യമറിയിച്ച് പ്രമുഖ ജ്വല്ലറി ബ്രാൻഡായ കല്യാൺ ജൂവലേഴ്സ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഹൈ-ജ്വല്ലറി കലാവൈഭവത്തിൻറെ അതിമനോഹരമായ ഒരു സൃഷ്ടിയുമായി കല്യാൺ ജൂവലേഴ്സ് കാനിലേക്ക് തിരിച്ചെത്തുന്നത്. ബ്രാൻഡ് അംബാസഡറായ കല്യാണി പ്രിയദർശൻറെ കാനിലെ കന്നി റെഡ് കാർപെറ്റ് സാന്നിധ്യത്തിനായി, വസ്ത്രത്തിൻറെ ഘടനയോട് തികച്ചും അലിഞ്ഞുചേരുന്ന തരത്തിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു ആഭരണമാണ് ബ്രാൻഡ് ഇത്തവണ അനാവരണം ചെയ്തത്.
ആർട്ട് ഡെക്കോ ശൈലിയിലെ ജ്യാമിതീയ ഭംഗിയിൽ നിന്നും ആകർഷണീയതയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, പരമ്പരാഗത ലാരിയാറ്റ് നെക്ലേസിനെ ആധുനിക കോടൂർ ശൈലിയിൽ ഇവിടെ പുനർവ്യാഖ്യാനിച്ചിരിക്കുന്നു. ശരീരത്തിൻറെ പിൻ വശത്ത് തികച്ചും നാടകീയമായ രീതിയിലാണ് ഇത് സ്‌റ്റൈൽ ചെയ്തിരിക്കുന്നത്. ശിൽപഭംഗിയുള്ള രണ്ട് ഇഴകളായി ഇറങ്ങിക്കിടക്കുന്ന ഈ ആഭരണം വസ്ത്രത്തിലേക്ക് തന്നെ ലയിച്ചുചേരുന്നതായി തോന്നിപ്പിക്കുന്നു. ആഭരണവും വസ്ത്രവും ഒരൊറ്റ രൂപമായി മാറുന്ന രീതിയിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. ഈ സവിശേഷമായ ആർക്കിടെക്ചറൽ ഡിസൈൻ പരമ്പരാഗത ലാരിയാറ്റിനെ റെഡ് കാർപെറ്റിലെ പ്രധാന ആകർഷണമാക്കി മാറ്റുകയും കല്യാണിയുടെ മുഴുവൻ ലുക്കിനും ഒരു പ്രത്യേക ദൃശ്യഭംഗി നൽകുകയും ചെയ്യുന്നു.
14 കാരറ്റ് വൈറ്റ് ഗോൾഡിൽ തീർത്ത ഈ അപൂർവ്വ ആഭരണത്തിൻറെ മധ്യഭാഗത്തായി പിയർ ഷേപ്പിലുള്ള 52 കാരറ്റ് ബ്ലൂ സഫയറാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇതിന് മാറ്റുകൂട്ടാനായി 15 കാരറ്റ് റൗണ്ട് പിങ്ക് മോർഗനൈറ്റുകളും മാർക്വിസ്, ബ്രില്യൻറ്, പ്രിൻസസ് കട്ടുകളിലുള്ള 945 പ്രകൃതിദത്ത ഡയമണ്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കല്യാൺ ജൂവലേഴ്സിൻറെ ഹൈ-ജ്വല്ലറി നിർമ്മാണമികവിൻറെ സമാനതകളില്ലാത്ത സൂക്ഷ്മതയും കൃത്യതയും വിളിച്ചോതുന്ന ഈ ആഭരണം 40 ദിവസത്തിലേറെ നീണ്ട കഠിനമായ പ്രയത്‌നത്തിലൂടെയാണ് നിർമ്മിച്ചെടുത്തത്.
ഇതോടൊപ്പം ഇണങ്ങിനിൽക്കുന്ന സ്റ്റേറ്റ്മെൻറ് മോതിരങ്ങളും കമ്മലുകളും കൂടിയായപ്പോൾ, റെഡ് കാർപെറ്റിന് അനുയോജ്യമായ അതീവ മനോഹരമായ ഒരു ഹൈ-ജ്വല്ലറി ലുക്ക് പൂർണ്ണതയിലെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.