Sections

ഗവൺമെന്റ് സൈബർപാർക്കിൽ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Sunday, May 17, 2026
Reported By Admin
Cyberpark Hosts Eye Checkup Camp for IT Employees

കോഴിക്കോട്: ഐടി ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം മുൻനിർത്തി ഗവൺമെന്റ് സൈബർപാർക്കും ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റലും സംയുക്തമായി നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. സൈബർപാർക്ക് കാമ്പസിൽ വെച്ച് നടന്ന ക്യാമ്പിൽ നിരവധി ഐ ടി ജീവനക്കാർ പങ്കെടുത്തു.

തുടർച്ചയായി കമ്പ്യൂട്ടർ സ്ക്രീനുകളിൽ നോക്കി ജോലി ചെയ്യുന്ന ഐടി പ്രൊഫഷണലുകൾക്കിടയിൽ വർദ്ധിച്ചുവരുന്ന നേത്രരോഗങ്ങളെയും കാഴ്ച വൈകല്യങ്ങളെയും കുറിച്ച് അവബോധം നൽകുന്നതിനാണ് ക്യാമ്പ് ലക്ഷ്യമിട്ടത്. ട്രിനിറ്റി ഐ ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ആധുനിക മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെയാണ് പരിശോധനകൾ നടത്തിയത്.

ക്യാമ്പിൽ പങ്കെടുത്തവർക്ക് ആവശ്യമായ തുടർചികിത്സാ നിർദ്ദേശങ്ങളും കാഴ്ച സംരക്ഷണത്തിനായുള്ള മുൻകരുതലുകളെക്കുറിച്ചുള്ള ഉപദേശങ്ങളും നൽകി. ഭാവിയിലും ജീവനക്കാരുടെ ക്ഷേമം മുൻനിർത്തി സമാനമായ ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് സൈബർ പാർക്ക് അധികൃതർ കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.