- Trending Now:
കൊച്ചി: മുൻനിര സിഎൻസി(മെറ്റൽ കട്ടിങ് കമ്പ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ) മെഷീൻ ഉത്പാദകരായ ജ്യോതി സിഎൻസി ഓട്ടോമേഷൻ ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപന (ഐപിഒ) 2024 ജനുവരി 9 മുതൽ 11 വരെ നടക്കും. 1000 കോടി രൂപയുടെ പുതിയ ഓഹരികളാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
രണ്ട് രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 315 രൂപ മുതൽ 331 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 45 ഓഹരികൾക്കും തുടർന്ന് 45 ന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
ഹോണ്ട ഇന്ത്യക്ക് 2023ൽ 43,84,559 യൂണിറ്റുകളുടെ വിൽപ്പന... Read More
ഇക്വിറസ് ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.