Sections

ഹോണ്ട ഇന്ത്യക്ക് 2023ൽ 43,84,559 യൂണിറ്റുകളുടെ വിൽപ്പന

Thursday, Jan 04, 2024
Reported By Admin
Honda Sales

കൊച്ചി: വിൽപ്പനയിൽ മികച്ച നേട്ടം കുറിച്ച് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ. 2023 കലണ്ടർ വർഷം 43,84,559 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2023 ജനുവരി മുതൽ ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരമാണിത്. 2023 ഡിസംബറിൽ മാത്രം 3,17,123 യൂണിറ്റുകൾ വിറ്റു. ഇതിൽ 2,86,101 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പനയും, 31,022 യൂണിറ്റ് കയറ്റുമതിയും ഉൾപ്പെടും. ഈ മാസത്തെ ആഭ്യന്തര വിൽപ്പന 2022 ഡിസംബറിനേക്കാൾ 23% വളർച്ച രേഖപ്പെടുത്തിയപ്പോൾ, കയറ്റുമതി കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 82% വർധിച്ചു.

ആക്ടീവ എച്ച്-സ്മാർട്ട്, ഷൈൻ 100, പുതിയ എസ്പി160, ഡിയോ 125 മോഡലുകൾ പോയ വർഷം എച്ച്എംഎസ്ഐ വിപണിയിലിറക്കി. റെഡ് വിങ്, ബിഗ് വിങ് ബിസിനസുകളിലായി ആക്ടീവ ലിമിറ്റഡ് എഡിഷൻ ഉൾപ്പെടെ നിരവധി സ്പെഷ്യൽ പതിപ്പുകളും, ഒബിഡി-2 മാനദണ്ഡങ്ങൾ പാലിക്കുന്ന നിരവധി മോഡലുകളും 2023ൽ വിപണിയിൽ അവതരിപ്പിച്ചു. 25ലേറെ നഗരങ്ങളിൽ പുതിയ ബിഗ് വിങ് ഷോറൂമുകൾ തുറന്നു. ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ പുതിയ പ്രസിഡന്റ്, സിഇഒ, എംഡി ചുമതലകളിലേക്ക് സുത്സുമു ഒട്ടാനി നിയോഗിക്കപ്പെട്ടതും പോയ വർഷമാണ്.

ആക്ടീവ ഉടമസ്ഥരുടെ എണ്ണം 2 കോടി കവിഞ്ഞ് ചരിത്ര നേട്ടത്തിലെത്തിയതും, ഇരുചക്ര വാഹന വിപണിയിൽ പുതിയ അധ്യായംകുറിച്ച ഹോണ്ടയുടെ എക്സ്റ്റൻഡഡ് വാറന്റി പ്ലസ് പ്രോഗ്രാം അവതരിപ്പിക്കപ്പെട്ടതും 2023ലെ നേട്ടങ്ങളായി. 90 നഗരങ്ങളിൽ ഹോണ്ടയുടെ റോഡ് സുരക്ഷാ ബോധവത്ക്കരണ ക്യാമ്പയിനും നടന്നു. ഇതോടെ പദ്ധതി 5.7 മില്യൺ പേരിലേക്കെത്തി. സിഎസ്ആർ പ്രവർത്തനങ്ങളുടെ മികവിന് പ്രശസ്തമായ ഭാമാഷാ പുരസ്കാരം ലഭിച്ചതും, ഹോണ്ട ഇന്ത്യ ടാലന്റ് കപ്പ്, ഏഷ്യ റോഡ് റേസിങ്, മോട്ടോ ജിപി, ഡാക്കാർ റാലി എന്നീ ചാമ്പ്യൻഷിപ്പുകളിൽ ഹോണ്ട ടീമിന്റെ മികവും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യക്ക് 2023ലെ അഭിമാന നേട്ടങ്ങളായി മാറി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.