Sections

ഡാറ്റ ഉപയോഗത്തില്‍ റെക്കോര്‍ഡിട്ട് ജിയോ; വന്‍ കുതിച്ച് ചാട്ടം

Tuesday, Apr 25, 2023
Reported By admin
jio

ജിയോ നെറ്റ്വർക്കിലെ ഉപഭോഗ ശരാശരി ഉയർന്നെന്നാണ് വിലയിരുത്തൽ


ജിയോ ഉപയോക്താക്കളുടെ ഡാറ്റ ഉപഭോഗത്തിൽ വൻവർധന. ഒരു മാസത്തിനുള്ളിൽ 10 എക്‌സാബൈറ്റ് അഥവാ 10 ബില്യൺ ജിബി ഡാറ്റയാണ് ഉപയോഗിച്ചത്. ഡാറ്റ ഉപഭോഗ രീതിയിലെ ഒരു വലിയ കുതിച്ചുചാട്ടമായാണ് ഈ കണക്കുകൾ വിലയിരുത്തപ്പെടുന്നത്. ഒരു മാസത്തിനുള്ളിൽ ഒരു ടെലികോം കമ്പനിയുടെ ഉപയോഗം 10 എക്‌സാബൈറ്റ് കവിയുന്നത് ഇതാദ്യമാണ്.

2016 വർഷത്തിലാണ് ജിയോ ഇന്ത്യൻ ടെലികോം വിപണിയിൽ പ്രവേശിക്കുന്നത്. ആ സമയത്ത് ഇന്ത്യയുടെ ഡാറ്റ ഉപഭോഗം, ഒരു വർഷം 4.6 എക്‌സാബൈറ്റ് ആയിരുന്നു. 2023 മാർച്ചിൽ അവസാനിച്ച പാദത്തിൽ, ഡാറ്റയുടെ ആകെ ഉപഭോഗം 30.3 എക്‌സാബൈറ്റ് ആയിരുന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ നാലാം പാദഫലങ്ങൾക്കൊപ്പമാണ് ഈ വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.

ഡാറ്റ ഉപഭോഗം വർധിപ്പിക്കുന്നതിൽ, ജിയോ ട്രൂ 5ജി നിർണായക പങ്ക് വഹിച്ചു. ഒരു ശരാശരി ഉപയോക്താവ് പ്രതിമാസം 23.1 ജിബി ഡാറ്റ ഉപയോഗിക്കുന്നു. 2 വർഷം മുമ്പ്, ഈ കണക്ക് 13.3 GB ആയിരുന്നു. അതായത്, വെറും 2 വർഷത്തിനുള്ളിൽ, ഒരു ശരാശരി ഉപയോക്താവ് ഒരു മാസത്തിൽ 10 ജിബി കൂടുതൽ ഡാറ്റ ഉപയോഗിച്ച് തുടങ്ങി. ടെലികോം മേഖലയിലെ എതിരാളികളെ അപേക്ഷിച്ച് ജിയോ നെറ്റ്വർക്കിലെ ഉപഭോഗ ശരാശരി ഉയർന്നെന്നാണ് വിലയിരുത്തൽ.

രാജ്യത്തുടനീളമുള്ള 60,000 സൈറ്റുകളിലായി 3,50,000-ലധികം 5G സെല്ലുകൾ ജിയോ സ്ഥാപിച്ചിട്ടുണ്ട്. ഇതുവരെ, ജിയോ ട്രൂ 5G ഇന്ത്യയിലുടനീളമുള്ള 2,300 പട്ടണങ്ങളും നഗരങ്ങളും കവർ ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വേഗമേറിയ 5G റോളൗട്ടാണിത്. 2023 അവസാനത്തോടെ ഇന്ത്യയിലുടനീളം 5G സേവനങ്ങൾ വ്യാപിപ്പിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

5G റോളൗട്ടിനൊപ്പം, അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പ്രതീക്ഷിക്കുന്ന Airfirber-ഉം ജിയോ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഫൈബറും എയർ ഫൈബറും ഉപയോഗിച്ച് 100 ദശലക്ഷം വീടുകളെ കവർ ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

റിലയൻസ് ഇൻഡസ്ട്രീസിന്റെ നാലാംപാദ ഫലങ്ങൾ പ്രകാരം, ജിയോയുടെ ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം പ്രതിമാസം 178.8 രൂപയായി വർദ്ധിച്ചു. ഉപയോക്താക്കൾ പ്രതിദിനം 1,459 കോടി ശബ്ദ മിനിറ്റുകൾ ഉപയോഗിക്കുന്നു. ഒരു ശരാശരി ഉപയോക്താവ് എല്ലാ മാസവും 1,003 മിനിറ്റ് ഫോൺ വിളികൾക്കായി ഉപയോഗിക്കുന്നു എന്നാണ് ഇതർത്ഥമാക്കുന്നത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.