- Trending Now:
കൊച്ചി: കേരളത്തിലെ ജാവ യെസ്ഡി മോട്ടോർസൈക്കിൾ ഉടമകൾക്കായി കൊച്ചിയിൽ 14മുതൽ 17വരെ മെഗാ സർവീസ് ക്യാമ്പ് സംഘടിപ്പിക്കുന്നു. 2019-2020 മോഡൽ ജാവ, യെസ്ഡി മോട്ടോർസൈക്കിൾ ഉടമകൾക്ക് പങ്കെടുക്കാം. ബ്രാൻഡിൻറെയും പ്രമുഖ ഒഇ വിതരണക്കാരായ മോട്ടുൽ, ആമറോൺ, സിയറ്റ് ടയർ തുടങ്ങിയ ബ്രാൻഡുകളുടെ നേതൃത്വത്തിലായിരിക്കും ക്യാമ്പ്.
സർവീസ് ക്യാമ്പിൽ പങ്കെടുക്കുന്ന വാഹന ഉടമകൾക്ക് മോട്ടോർസൈക്കിളിൻറെ സ്ഥിതി കണക്കിലെടുത്ത് സൗജന്യ അധിക വാറൻറി ലഭ്യമാക്കും. എക്സ്ചേഞ്ച്, ബൈബാക്ക് താൽപര്യം ഉളള ഉപഭോക്താക്കൾക്ക് അതിനുള്ള അവസരം ക്യാമ്പിൽ ഒരുക്കും. താൽപ്പര്യമുള്ള ഉടമകൾക്ക് നവീകരണ പ്രക്രിയ സുഗമമാക്കാൻ ഈ ക്യാമ്പ് ലക്ഷ്യമിടുന്നു.

കൊച്ചി ക്യാമ്പിനെ തുടർന്ന് ബെംഗളൂരു, ചെന്നൈ, കോഴിക്കോട്, ഹൈദരാബാദ് തുടങ്ങിയ ദക്ഷിണേന്ത്യൻ നഗരങ്ങളിലും ക്യാമ്പുകളുണ്ടാകും. ഈ ക്യാമ്പ് ഉപഭോക്തൃ അടിത്തറയിലേക്ക് എത്തിച്ചേരുന്നതിനും മികച്ച സേവനങ്ങൾ ലഭ്യമാക്കാനുള്ള ജാവ യെസ്ഡിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ്.
റിട്ടയർമെൻറിനായി ടാറ്റാ എഐഎയുടെ ഫോർച്യൂൺ ഗാരണ്ടി റിട്ടയർമെൻറ് റെഡി പ്ലാൻ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.