- Trending Now:
കൊച്ചി: ടാറ്റാ എഐഎ ലൈഫ് ഇൻഷൂറൻസ് റിട്ടയർമെൻറ് ജീവിതത്തിൽ ഉറപ്പുള്ള ആനുകൂല്യങ്ങളും ആകർഷകമായ സവിശേഷതകളും ലഭ്യമാക്കുന്ന ടാറ്റാ എഐഎ ഫോർച്യൂൺ ഗാരണ്ടി റിട്ടയർമെൻറ് റെഡി പ്ലാൻ അവതരിപ്പിച്ചു. റിട്ടയർമെൻറിനായി ആസൂത്രണം നടത്തുന്നവരുടെ വിവിധങ്ങളായ ആവശ്യങ്ങൾ നിറവേറ്റുന്ന വിധത്തിലുള്ള മൂന്ന് പ്ലാൻ ഓപ്ഷനുകൾ ഫോർച്യൂൺ ഗാരണ്ടി റിട്ടയർമെൻറ് റെഡി പദ്ധതിയിൽ ലഭ്യമാണ്.
മൈ പെൻഷൻ എന്ന ആദ്യ ഓപ്ഷൻ കാലാവധി എത്തുമ്പോൾ ആനുകൂല്യങ്ങൾ നൽകുന്ന സിംഗിൾ ലൈഫ് പദ്ധതിയാണ്. പോളിസി കാലാവധിക്കിടെ പരിരക്ഷ നേടിയ വ്യക്തിയുടെ വിയോഗം ഉണ്ടായാൽ പോളിസിയിൽ നിർദ്ദേശിച്ചിട്ടുള്ള പ്രകാരം ആനുകൂല്യങ്ങൾ ലഭ്യമാക്കും. പാർട്ട്ണർ പെൻഷൻ പദ്ധതി കാലാവധി എത്തുമ്പോൾ ഉറപ്പായ ആനുകൂല്യങ്ങൾ നൽകുന്ന ജോയിൻറ് ലൈഫ് ഓപ്ഷനാണ്. പോളിസി കാലാവധിക്കുള്ളിൽ അവസാനം നിലവിലുള്ള വ്യക്തിയുടെ വിയോഗം ഉണ്ടായാൽ ആനുകൂല്യങ്ങൾ നൽകും. പാർട്ട്ണർ പെൻഷൻ പ്ലസ് എന്ന മൂന്നാമത്തെ ഓപ്ഷനിൽ പ്രീമിയം അടക്കുന്ന കാലാവധിക്കിടെ പ്രാഥമിക വ്യക്തിയുടെ വിയോഗമുണ്ടായാൽ പ്രീമിയം ഉളവു നൽകും. ഒഴിവാക്കിയ പ്രീമിയവുമായി രണ്ടാമത്തെ വ്യക്തിക്കു വേണ്ടി പൂർണ ആനുകൂല്യങ്ങൾ ഉറപ്പാക്കി പോളിസി തുടരും.
കൂടാതെ വനിതകൾ ഇൻഷൂർ ചെയ്യുമ്പോൾ ആദ്യ വർഷ പ്രീമിയത്തിൽ രണ്ടു ശതമാനം ഇളവ് നൽകുന്ന സ്മാർട്ട് ലേഡി ഡിസ്ക്കൗണ്ട്, ട്രാൻസ്ജെൻറർ ഉപഭോക്താക്കൾക്ക് ആദ്യ വർഷ പ്രീമിയത്തിൽ രണ്ടു ശതമാനം ഇളവ് നൽകുന്ന ട്രാൻസ്ജെൻറർ ഡിസ്ക്കൗണ്ട്, 35 വയസിനു താഴെയുള്ള ഉപഭോക്താക്കൾക്ക് ആദ്യ വർഷ പ്രീമിയത്തിൽ രണ്ടു ശതമാനം വരെ ഇളവ് നൽകുന്ന സൂപ്പർ 35 ഡിസ്ക്കൗണ്ട് എന്നീ പ്രത്യേക ഇളവുകളും ലഭിക്കും.
നാല് കളിക്കാരെ നിലനിർത്തി കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് താരലേലം ഇന്ന് ബംഗളൂരുവിൽ... Read More
ഉറപ്പായ ആനൂകൂല്യങ്ങളും വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ച് പദ്ധതി ക്രമീകരിക്കാനുള്ള സൗകര്യങ്ങളും സംയോജിപ്പിച്ചാണ് ടാറ്റാ എഐഎ ഫോർച്യൂൺ ഗാരണ്ടി റിട്ടയർമെൻറ് പദ്ധതി എത്തുന്നത്. വിവിധ തെരഞ്ഞെടുപ്പുകൾ, ഡിസ്ക്കൗണ്ടുകൾ, കൂട്ടിച്ചേർത്ത നേട്ടങ്ങൾ തുടങ്ങിയവയോടെ ഈ പദ്ധതി വ്യക്തികളേയും ദമ്പതികളേയും തങ്ങളുടെ റിട്ടയർമെൻറ് വർഷങ്ങളെ സാമ്പത്തിക ആത്മവിശ്വാസത്തോടെ നേരിടാൻ പര്യാപ്തമാക്കുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.